പ്രചാരണ ചൂടില്‍ നാടും നഗരവും; പോപുലര്‍ഫ്രണ്ട് യൂനിറ്റി മാര്‍ച്ച് 17ന്

ഫെബ്രുവരി 17ന് രാവിലെ സംസ്ഥാനത്ത് നൂറുകണക്കിന് കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തും. യൂനിറ്റി മാര്‍ച്ചിനെയും ബഹുജനറാലിയെയും ദേശീയ, സംസ്ഥാന നേതാക്കള്‍ അഭിസംബോധന ചെയ്യും.

പ്രചാരണ ചൂടില്‍ നാടും നഗരവും;    പോപുലര്‍ഫ്രണ്ട് യൂനിറ്റി മാര്‍ച്ച് 17ന്
കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ സ്ഥാപകദിനത്തില്‍ നടക്കുന്ന യൂനിറ്റി മാര്‍ച്ചിന് ഒരുങ്ങി നാടും നഗരവും. ഫെബ്രുവരി 17ന് സംസ്ഥാനത്തെ നാലു കേന്ദ്രങ്ങളിലാണ് ഇത്തവണ യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും നടക്കുന്നത്. നാദാപുരം (കോഴിക്കോട്), എടക്കര (മലപ്പുറം), ഈരാറ്റുപേട്ട (കോട്ടയം), പത്തനാപുരം (കൊല്ലം) എന്നിവിടങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍ അറിയിച്ചു. പരിപാടിക്ക് നാല് ദിവസം മാത്രം ശേഷിക്കേ പ്രചരണ പരിപാടികള്‍ സജീവമാക്കാനുള്ള തിരക്കിലാണ് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരും അനുഭാവികളും. ചുമരെഴുത്തും പോസ്റ്റര്‍ പ്രചരണവും കട്ടൗട്ടുകളുമായി ഗ്രാമങ്ങളില്‍ പോലും യൂനിറ്റിമാര്‍ച്ചിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ സജീവമാണ്. യൂനിറ്റി മാര്‍ച്ചില്‍ അണിനിരക്കുന്ന കാഡറ്റുകളുടെ പരിശീലനവും ഒഴിവുദിവസങ്ങളില്‍ നടക്കുന്നുണ്ട്.

2007 ഫെബ്രുവരി 17ന് ബാംഗ്ലൂരില്‍ ചേര്‍ന്ന എംപവര്‍ ഇന്ത്യ കോണ്‍ഫറന്‍സിലാണ് കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളിലെ സമാന സ്വഭാവമുള്ള സംഘടനകള്‍ ചേര്‍ന്ന്് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ എന്ന നവസാമൂഹിക പ്രസ്ഥാനത്തിന് തുടക്കം കുറിച്ചത്. ഇതിന്റെ ഭാഗമായാണ് ഫെബ്രുവരി 17 രാജ്യവ്യാപകമായി പോപുലര്‍ ഫ്രണ്ട് ഡേ ആയി ആചരിച്ചുവരുന്നത്. നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന ഹിന്ദുത്വഭരണകൂടത്തിന്‍ കീഴില്‍ പൗരന്റെ സൈ്വരജീവിതം അപകടത്തിലായിരിക്കുകയാണ്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തിലൂടെ ജനങ്ങള്‍ക്കിടയില്‍ വര്‍ഗീയതയും വിഭാഗീയതയും ആളിക്കത്തിച്ച് അധികാരം നിലനിര്‍ത്താനുള്ള നീക്കമാണ് സംഘപരിവാരം നടത്തുന്നത്. ഇതിനു വേണ്ടി ഹിന്ദുമത ചിഹ്്‌നങ്ങളെയും ആചാരങ്ങളെയും അവര്‍ ആയുധമാക്കുകയാണ്. ശബരിമല യുവതീ പ്രവേശന വിഷയത്തെ മറയാക്കി കേരളത്തില്‍ കലാപം സൃഷ്ടിക്കാനുള്ള സംഘപരിവാര നീക്കം ജനകീയ പ്രതിരോധത്തിനു മുന്നില്‍ പരാജയപ്പെടുകയായിരുന്നു.രാജ്യത്തിന് ഭീഷണിയായ ഹിന്ദുത്വ ഫാഷിസം നേതൃത്വം നല്‍കുന്ന വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരായ ഐക്യനിര ശക്തിപ്പെടേണ്ട കാലഘട്ടമാണിത്. ഈ സന്ദേശം ഉയര്‍ത്തിപ്പിടിച്ച് പോപുലര്‍ഫ്രണ്ട് ഡേയോടനുബന്ധിച്ച് സംസ്ഥാനത്തുടനീളം ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിക്കാനും സംസ്ഥാന സമിതിയോഗം തീരുമാനിച്ചു. ഫെബ്രുവരി 17ന് രാവിലെ സംസ്ഥാനത്ത് നൂറുകണക്കിന് കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തും. യൂനിറ്റി മാര്‍ച്ചിനെയും ബഹുജനറാലിയെയും ദേശീയ, സംസ്ഥാന നേതാക്കള്‍ അഭിസംബോധന ചെയ്യും. പോപുലര്‍ഫ്രണ്ട് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ മുഹമ്മദാലി ചെയര്‍മാനായും സംസ്ഥാന സമിതി അംഗങ്ങളായ ബി നൗഷാദ്, കെ മുഹമ്മദ് ബഷീര്‍, എം കെ അശ്‌റഫ്, എസ് നിസാര്‍ എന്നിവര്‍ ജനറല്‍ കണ്‍വീനര്‍മാരായും ആയ സംഘാടക സമിതിയാണ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

Afsal ph

Afsal ph

Our Contributor help bring you the latest article around you


RELATED STORIES

Share it
Top