പോപുലര്‍ ഫ്രണ്ട് ഡേ യൂനിറ്റി മാര്‍ച്ച്: ഈരാറ്റുപേട്ടയില്‍ നാസറുദ്ദീന്‍ എളമരം ഉദ്ഘാടനം ചെയ്യും
പൊതുസമ്മേളനം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം ഉദ്ഘാടനം ചെയ്യും. ദശീയസമിതിയംഗം പ്രഫ.പി കോയ മുഖ്യപ്രഭാഷണം നടത്തും.

കോട്ടയം: വെറുപ്പിന്റെ രാഷ്ടീയത്തെ പരാജയപ്പെടുത്തുക എന്ന സന്ദേശവുമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ രാജ്യവ്യാപകമായി രൂപീകരണ ദിനമായ ഫെബ്രുവരി 17 പോപുലര്‍ ഫ്രണ്ട് ഡേ ആയി ആചരിക്കുന്നത്. സംസ്ഥാനത്ത് നാലു കേന്ദ്രങ്ങളില്‍ യൂണിറ്റി മാര്‍ച്ചും ബഹുജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കുന്നു. 17ന് വൈകുന്നേരം 4.30 ന് ഈരാറ്റുപേട്ടയില്‍ നടക്കുന്ന യൂണിറ്റി മാര്‍ച്ചും ബഹുജനറാലിയും ചേന്നാട് കവലയില്‍ നിന്നും ആരംഭിച്ച് സെന്‍ട്രല്‍ ജംങ്ഷന്‍ വഴി തൊടുപുഴ റോഡിലുള്ള മറ്റക്കൊമ്പനാല്‍ ഗ്രൗണ്ടില്‍ സമാപിക്കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം ഉദ്ഘാടനം ചെയ്യുമെന്ന് നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദേശീയസമിതിയംഗം പ്രഫ.പി കോയ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന വൈസ് പ്രസിഡന്റ് കെ എച്ച് നാസര്‍ അധ്യക്ഷത വഹിക്കും. ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് ഈസാ ഫാളില്‍ മമ്പഈ, എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി തുളസീധരല്‍ പള്ളിക്കല്‍, പോപുലര്‍ ഫ്രണ്ട് സംസ്ഥാന ട്രഷറര്‍ എം കെ അഷ്‌റഫ്, കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി, എന്‍ഡബ്ല്യുഎഫ് സംസ്ഥാന സെക്രട്ടറി എല്‍ നസീമ തുടങ്ങിയവര്‍ പങ്കെടുക്കും.
സ്വാതന്ത്ര്യത്തിന്റെ ഏഴു പതിറ്റാണ്ട് പിന്നിട്ട നമ്മുടെ രാജ്യം അതിന്റെ ചരിത്രത്തിലെ ഏറ്റവും കടുത്ത വെല്ലുവിളികള്‍ നേരിടുന്ന ഒരു ഘട്ടത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഹിന്ദുത്വവര്‍ഗീയ ശക്തികള്‍ ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭജിച്ചു കഴിഞ്ഞു. അസഹിഷ്ണുതയുടെ രാഷ്ട്രീയം അതിന്റെ പാരമ്യത്തിലെത്തി നില്‍ക്കുകയാണ്. വെറുപ്പും വിദ്വേഷവും വിതച്ച് വിളകൊയ്യാനുള്ള കുത്സിതനീക്കങ്ങളിലാണ് സംഘപരിവാരം. പശുവിന്റെയും പ്രണയത്തിന്റെയും പേരിലുള്ള തല്ലിക്കൊലകളും ആള്‍ക്കൂട്ടക്കൊലകളും തുടരുകയാണ്. രാഷ്ട്രപിതാവിന്റെ പ്രതിരൂപത്തിലേക്ക് വീണ്ടും വീണ്ടും നിറയൊഴിച്ചു കൊണ്ട് ഗോഡ്‌സേയുടെ പ്രേതങ്ങള്‍ അരങ്ങു തകര്‍ത്താടുന്നു. മുസ്്‌ലിംകള്‍ക്കും ദലിതുകള്‍ക്കുമെതിരായ അതിക്രമങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്നു. വിയോജിക്കുന്നവരെയും വിമര്‍ശിക്കുന്നവരെയും കൊന്നു തീര്‍ത്ത് ജനാധിപത്യത്തിന് ശവക്കുഴി തോണ്ടാനുള്ള തീവ്രയത്‌നത്തിലാണ് ഹിന്ദുത്വ തീവ്ര സംഘടനകള്‍. രാജ്യത്ത് വെറുപ്പിന്റെ ഫാക്ടറികള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണവരെന്നും സംഘാടക സമിതി ഭാരവാഹികള്‍ പറഞ്ഞു.
വാര്‍ത്താസമ്മേളനത്തില്‍ അബ്ദുന്നാസിര്‍ ബാഖവി (സംസ്ഥാന സമിതിയംഗം, പോപുലര്‍ ഫ്രണ്ട് ), സി എച്ച് നിസാര്‍ മൗലവി (പ്രോഗ്രാം കണ്‍വീനര്‍), വി എസ് അബൂബക്കര്‍ (തൃശൂര്‍ ജില്ലാ പ്രസിഡന്റ്, പോപുലര്‍ ഫ്രണ്ട്), കെ എച്ച് സുനീര്‍ മൗലവി (കോട്ടയം ജില്ലാ സെക്രട്ടറി, പോപുലര്‍ ഫ്രണ്ട്) പങ്കെടുത്തു.
RELATED STORIES
ബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്‍ഷത്തെ തടവുശിക്ഷ: രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്...
23 March 2023 8:58 AM GMTറമദാന്: യുഎഇയില്‍ 1025 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്
22 March 2023 2:18 PM GMTരണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം; ഏപ്രില്‍ ഒന്നിന്...
22 March 2023 1:08 PM GMT