Kerala

ചരിത്രമുറങ്ങുന്ന പറവൂരിനെ ആവേശത്തിലാക്കി പോപുലര്‍ ഫ്രണ്ട് യൂനിറ്റി മാര്‍ച്ച്

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യൂനിറ്റി മാര്‍ച്ച് വൈകുന്നേരം 4.30 ന് പള്ളിത്താഴത്ത് നിന്ന് ആരംഭിച്ചു. യൂണിഫോം ധരിച്ച നൂറ് കണക്കിന് കേഡറ്റുകള്‍ അണിനിരന്ന മാര്‍ച്ച് തുടങ്ങിയപ്പോള്‍ കാണികളായി നിന്ന ആയിരങ്ങളുടെ കണ്ഠങ്ങളില്‍ നിന്ന് തക്ബീര്‍ ധ്വനികള്‍ മുഴങ്ങി

ചരിത്രമുറങ്ങുന്ന പറവൂരിനെ ആവേശത്തിലാക്കി പോപുലര്‍ ഫ്രണ്ട് യൂനിറ്റി മാര്‍ച്ച്
X

കൊച്ചി: മുസ്രിസിന്റെ ചരിത്രമുറങ്ങുന്ന വടക്കന്‍ പറവൂരിന്റെ മണ്ണില്‍ മറ്റൊരു ചരിത്രം കൂടി പിറന്നു. പറവൂര്‍ പട്ടണത്തെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച് എന്നെന്നും അഭിമാനിക്കാനും ഓര്‍ത്ത് വക്കാനും അവസരമൊരുക്കിയാണ് ഐക്യത്തിന്റെയുംപ്രതിരോധത്തിന്റെയും സന്ദേശമുയര്‍ത്തിക്കൊണ്ട് പോപുലര്‍ ഫ്രണ്ട് യൂനിറ്റി മാര്‍ച്ച് നടന്നത്.പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യൂനിറ്റി മാര്‍ച്ച് വൈകുന്നേരം 4.30 ന് പള്ളിത്താഴത്ത് നിന്ന് ആരംഭിച്ചു. യൂണിഫോം ധരിച്ച നൂറ് കണക്കിന് കേഡറ്റുകള്‍ അണിനിരന്ന മാര്‍ച്ച് തുടങ്ങിയപ്പോള്‍ കാണികളായി നിന്ന ആയിരങ്ങളുടെ കണ്ഠങ്ങളില്‍ നിന്ന് തക്ബീര്‍ ധ്വനികള്‍ മുഴങ്ങി.


ജനാധിപത്യ ഇന്ത്യയെ തകര്‍ക്കുന്ന ഫാഷസത്തിനെതിരെ അടങ്ങാത്ത പോരാട്ട വീര്യവുമായാണ് കേഡറ്റുകള്‍ ചുവടുകള്‍ വച്ചത്. നീതി പുലരുന്ന പുതിയൊരു ഇന്ത്യക്ക് വേണ്ടി പൊരുതാനുള്ള ഉറച്ച ഹൃദയവുമായി വോളണ്ടിയര്‍മാര്‍ നിശ്ചയദാര്‍ഢ്യത്തിന്റെ ചുവടുകള്‍ വെച്ചപ്പോള്‍, അത് അവശ വിഭാഗങ്ങളുടെയും നീതി നിഷേധിക്കപ്പെടുന്നവരുടെയും മനസ്സുകളില്‍ തിളങ്ങുന്ന പ്രതീക്ഷകളാണ് നല്‍കിയത്.മുസ്ലിം ഹിന്ദു വിഭാഗങ്ങള്‍ക്കിടയില്‍ ഭയത്തിന്റെയും വെറുപ്പിന്റെയും വിത്തുകള്‍ വിതച്ചു രാജ്യം ശിഥിലമാക്കാന്‍ ശ്രമിക്കുന്ന ദുശ്ശക്തികളുടെ ഹൃദയങ്ങളില്‍ ഭയത്തിന്റെ പ്രകമ്പനം സൃഷ്ടിക്കുന്നത് കൂടിയായിരുന്നു പറവൂരില്‍ നടന്ന യൂണിറ്റി മാര്‍ച്ച്.


വോളണ്ടിയര്‍ മാര്‍ച്ചിന് പിറകിലായി ആയിരങ്ങള്‍ അണിനിരന്ന ബഹുജന റാലി നടന്നു. ഇന്ത്യയെ തകര്‍ക്കാന്‍ ഒരു ശക്തിക്കും വിട്ട് കൊടുക്കില്ലെന്ന് സ്ത്രീകള്‍ ഉള്‍പ്പെടെ ബഹുജന റാലിയില്‍ അണിനിരന്ന ആയിരങ്ങള്‍ പ്രഖ്യാപിച്ചു.സാമൂഹ്യ വിഷയങ്ങള്‍ ഉയര്‍ത്തിയുള്ള മുദ്രാവാക്യങ്ങളും റാലിയില്‍ ഉയര്‍ത്തിയ പ്ലക്കാര്‍ഡുകളും ഇന്ത്യ നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ പ്രതിഫലിപ്പിക്കുന്നതായിരുന്നു. ബഹുജന റാലിക്ക് സ്വാഗത സംഘം ഭാരവാഹികളായ പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് വി കെ സലിം, ജില്ലാ സെക്രട്ടറിമാരായ അറഫ മുത്തലിബ്, സി എ ഷിജാര്‍ , കെ എസ് നൗഷാദ്, കെ എ അഫ്‌സല്‍ , ഷെബീര്‍ ആലങ്ങാട് നേതൃത്വം നല്‍കി.യൂനിറ്റി മാര്‍ച്ചും ബഹുജന റാലിയും മുനിസിപ്പല്‍ ജംഗ്ഷന് സമീപമുള്ള ആലി മുസ്ലിയാര്‍ നഗറില്‍ സമാപിച്ചു.

Next Story

RELATED STORIES

Share it