യാത്രക്കാരുടെ കുറവ്;ആറു തീവണ്ടി സര്‍വ്വീസുകള്‍ റദ്ദാക്കി റെയില്‍വേ
ഈ മാസം 15 മുതല്‍ അടുത്തമാസം ഒന്നു വരെ ആറു തീവണ്ടി സര്‍വ്വീസുകള്‍ റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.

കൊച്ചി: കൊവിഡിന്റെയും ലോക്ക് ഡൗണിന്റെയും പശ്ചാത്തലത്തില്‍ യാത്രക്കാരുടെ കുറവ് നേരിടുന്നതിനെ തുടര്‍ന്ന് ഈ മാസം 15 മുതല്‍ അടുത്തമാസം ഒന്നു വരെ ആറു തീവണ്ടി സര്‍വ്വീസുകള്‍ റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അറിയിച്ചു.06316ാം നമ്പര്‍ കൊച്ചുവേളി-മൈസൂര്‍ പ്രതിദിന സ്പെഷ്യല്‍ സര്‍വ്വീസ് ഈ മാസം 15 മുതല്‍ 31 വരെ റദ്ദാക്കി.
06315ാം നമ്പര്‍ മൈസൂര്‍-കൊച്ചുവേളി പ്രതിദിന സ്പെഷ്യല്‍ സര്‍വ്വീസ് ഈ മാസം 16 മുതല്‍ ജൂണ്‍ ഒന്നു വരെയും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.06343ാം നമ്പര്‍ തിരുവനന്തപുരം-മധുര പ്രതിദിന സ്പെഷ്യല്‍ സര്‍വ്വീസ് ഈ മാസം 15 മുതല്‍ 31 വരെയും 06344ാം നമ്പര്‍ മധുര-തിരുവനന്തപുരം പ്രതിദിന സ്പെഷ്യല്‍ സര്‍വ്വീസ് 16 മുതല്‍ ജൂണ്‍ ഒന്നുവരെയും റദ്ദാക്കി.
06349ാം നമ്പര്‍ കൊച്ചുവേളി-നിലമ്പൂര്‍ പ്രതിദിന സെപ്ഷ്യല്‍ സര്‍വ്വീസ് 15 മുതല്‍ 31 വരെയും 06350ാം നമ്പര്‍ നിലമ്പൂര്‍-കൊച്ചിവേളി പ്രതിദിന സ്പെഷ്യല്‍ സര്‍വ്വീസ് 16 മുതല്‍ ജൂണ്‍ ഒന്നുവരെയും റദ്ദാക്കിയതായി ദക്ഷിണ റെയില്‍വേ അധികൃതര്‍ അറിയിച്ചു.
RELATED STORIES
കടയ്ക്കല്‍ സംഭവം അങ്ങിനെ ലഘൂകരിക്കാന്‍ കഴിയുന്ന ഒന്നല്ല;...
27 Sep 2023 11:16 AM GMT'സനാതനികള്‍ പലരെയും കൊന്ന് കുഴിച്ച് മൂടിയിട്ടുണ്ട്; ഉദയനിധി പറഞ്ഞതില്‍ ...
6 Sep 2023 7:36 AM GMTമൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടാല്‍ എന്താണ് ചെയ്യേണ്ടത്?; വിശദീകരണവുമായി...
21 Aug 2023 12:40 PM GMTആറ് ജില്ലകളില്‍ പേരിനു പോലും ഒരു മുസ് ലിമില്ല; ബ്ലോക്ക് പ്രസിഡന്റ്...
8 Jun 2023 9:53 AM GMTകണ്ണൂരിലെ ട്രെയിന്‍ തീവയ്പ്: 'നിജസ്ഥിതി പറയാന്‍ എല്ലാവരും മടിക്കുന്നു; ...
3 Jun 2023 8:35 AM GMTകേരളത്തില്‍ ഒരു ഗോധ്രയുണ്ടാക്കാനുള്ള നീക്കം കരുതിയിരിക്കുകയെന്ന് കെ ടി ...
1 Jun 2023 8:43 AM GMT