Kerala

പൊന്നാനി ഹാര്‍ബറില്‍ ബോട്ടുകള്‍ നങ്കൂരമിട്ടുതുടങ്ങി

കഴിഞ്ഞയാഴ്ച സ്ഥലം എംഎല്‍എ കൂടിയായ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തില്‍ ബോട്ടുടമകള്‍, മത്സ്യത്തൊഴിലാളികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ കുറവുകള്‍ പരിഹരിച്ച് ഹാര്‍ബര്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

പൊന്നാനി ഹാര്‍ബറില്‍ ബോട്ടുകള്‍ നങ്കൂരമിട്ടുതുടങ്ങി
X

മലപ്പുറം: എട്ടു വര്‍ഷമായി അടഞ്ഞുകിടക്കുകയായിരുന്ന പൊന്നാനി ഹാര്‍ബര്‍ പ്രവര്‍ത്തന സജ്ജമായി. പൊന്നാനിയിലെ മുഴുവന്‍ ബോട്ടുകളും പുതിയ ഹാര്‍ബറില്‍ നങ്കൂരമിട്ടുതുടങ്ങി. ലേല ഹാളില്‍ മത്സ്യക്കച്ചവടവും ആരംഭിച്ചിട്ടുണ്ട്.

മല്‍സ്യം സൂക്ഷിക്കാന്‍ ആധുനിക സംവിധാനങ്ങളോടെ 73 സൂക്ഷിപ്പ് കേന്ദ്രങ്ങള്‍, മത്സ്യബന്ധന ഉപകരണങ്ങള്‍ സൂക്ഷിക്കാന്‍ ലോക്കര്‍ മുറികള്‍, വല അറ്റകുറ്റപണികള്‍ക്കായി പ്രത്യേക സൗകര്യങ്ങള്‍, ശുദ്ധജല വൈദ്യുതി സൗകര്യം, വെയിലും മഴയും കൊള്ളാതെ ലേലം നടത്താന്‍ വിശാലമായ ഹാള്‍, വിപുലമായ വാഹന പാര്‍ക്കിംഗ് എന്നിവയടക്കം വലിയ സൗകര്യങ്ങളോടെയായിരുന്നു പൊന്നാനിയില്‍ തുറമുഖം നിര്‍മ്മിച്ചത്. നൂറുകോടിയോളം രൂപ ചെലവിട്ട് നിര്‍മ്മിച്ച തുറമുഖം പക്ഷേ കഴിഞ്ഞ എട്ടു വര്‍ഷങ്ങളായി മത്സ്യതൊഴിലാളികള്‍ക്ക് ഒരു ഉപകാരവുമില്ലാതെ കിടക്കുകയായിരുന്നു.

കഴിഞ്ഞയാഴ്ച സ്ഥലം എംഎല്‍എ കൂടിയായ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ നേതൃത്വത്തില്‍ ബോട്ടുടമകള്‍, മത്സ്യത്തൊഴിലാളികള്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ കുറവുകള്‍ പരിഹരിച്ച് ഹാര്‍ബര്‍ പ്രവര്‍ത്തന സജ്ജമാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Next Story

RELATED STORIES

Share it