വിവരങ്ങള്‍ ചോത്തി നല്‍കിയെന്നാരോപിച്ച് പോലിസുകാരന് സസ്‌പെന്‍ഷന്‍
ഇടുക്കി ജില്ലയിലെ കരിമണ്ണൂര്‍ പോലിസ് സ്‌റ്റേഷനിലെ സിപിഒ ആയിരുന്ന പി കെ അനസിനെയാണ് സസ്‌പെന്റ് ചെയ്തത്.

ഇടുക്കി: എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വിവരങ്ങള്‍ നല്‍കിയെന്നാരോപിച്ച് മുസ്‌ലിം പോലിസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു. ഇടുക്കി ജില്ലയിലെ കരിമണ്ണൂര്‍ പോലിസ് സ്‌റ്റേഷനിലെ സിപിഒ ആയിരുന്ന പി കെ അനസിനെയാണ് സസ്‌പെന്റ് ചെയ്തത്.
അനസ് പോലിസ് ഡാറ്റാബേസില്‍ നിന്നും ആര്‍എസ്എസ് നേതാക്കളുടെ വിവരങ്ങള്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് അധികൃതരുടെ അവകാശവാദം.
ഒരു കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ എസ്ഡിപിഐ പ്രവര്‍ത്തകരില്‍ ഒരാളുടെ മൊബൈള്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ അനസിന്റെ ഫോണ്‍ നമ്പര്‍ കിട്ടിയെന്നും ഇയാളുമായി അനസ് എന്ന പോലിസ് ഉദ്യോഗസ്ഥന്‍ ആശയവിനിമയം നടത്തിയെന്നുമാണ് വലിയ കണ്ടെത്തലായി പോലിസ് അധികൃതര്‍ അവതരിപ്പിക്കുന്നത്.
തുടര്‍ന്ന് അനസിനെ ജില്ലാ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റുകയും പിന്നീട് നടത്തിയ വിശദമായ അന്വേഷണത്തില്‍ അനസ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയെന്നുമാണ് അധികൃതര്‍ അവകാശപ്പെടുന്നത്.
അതേസമയം, കേരള പോലിസ് സേനയെ ആര്‍എസ്എസ് പൂര്‍ണമായും നിയന്ത്രണത്തിലാക്കി എന്ന വസ്തുതാപരമായ ആരോപണത്തെ മറികടക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് നടപടിയെന്നും മുസ്‌ലിം ഉദ്യോഗസ്ഥരെ സംശയത്തിന്റെ നിഴലിലാക്കി വരുതിയിലാക്കുക എന്ന ഉദ്ദേശമാണ് നടപടിക്ക് പിന്നിലെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇതിനെതിരേ പോലിസ് സേനയില്‍ തന്നെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
RELATED STORIES
ഇഡിക്ക് മുന്നില് ഹാജരാവില്ല; ഹൈക്കോടതിയെ സമീപിച്ച് തോമസ് ഐസക്
10 Aug 2022 4:56 PM GMTഭാഷ ഒരു അനുഗ്രഹമാണ്...
10 Aug 2022 4:56 PM GMTകര്ണാടകയില് മുഹറം ഘോഷയാത്രയ്ക്കിടെ രണ്ട് യുവാക്കള്ക്ക് കുത്തേറ്റു;...
10 Aug 2022 4:27 PM GMTയുവാവിന്റെ കാല് നക്കാന് ആവശ്യപ്പെട്ട് ഭിന്നശേഷിക്കാരന്...
10 Aug 2022 3:03 PM GMTകരിപ്പൂരിലെ സ്വര്ണം തട്ടിയെടുക്കല് കേസ്: സിഐടിയു മുന് ജില്ലാ...
10 Aug 2022 3:00 PM GMTബഫര് സോണ്: മന്ത്രിയും മന്ത്രിസഭയും രണ്ടുതട്ടില്; പി പ്രസാദിന്റെ...
10 Aug 2022 2:47 PM GMT