Kerala

കെട്ടിക്കിടക്കുന്ന കേസുകള്‍ പിന്‍വലിക്കാന്‍ കോടതിയുടെ അനുമതി തേടും

വ്യക്തമായ മേല്‍വിലാസം ലഭ്യമല്ലാത്തതുകാരണം സമന്‍സ്/വാറന്‍റ് എന്നിവ നടപ്പിലാക്കാന്‍ കഴിയാതെ ദീര്‍ഘനാളായി കെട്ടിക്കിടക്കുന്ന പെറ്റിക്കേസുകളില്‍ കോടതിയുടെ അനുമതിയോടെ പ്രോസിക്യൂഷന്‍ നടപടി അവസാനിപ്പിക്കണം.

കെട്ടിക്കിടക്കുന്ന കേസുകള്‍ പിന്‍വലിക്കാന്‍ കോടതിയുടെ അനുമതി തേടും
X

തിരുവനന്തപുരം: വ്യക്തമായ മേല്‍വിലാസം ലഭ്യമല്ലാത്തതുകാരണം സമന്‍സ്/വാറന്‍റ് എന്നിവ നടപ്പിലാക്കാന്‍ കഴിയാതെ ദീര്‍ഘനാളായി കെട്ടിക്കിടക്കുന്ന പെറ്റിക്കേസുകളില്‍ കോടതിയുടെ അനുമതിയോടെ പ്രോസിക്യൂഷന്‍ നടപടി അവസാനിപ്പിക്കാന്‍ സംസ്ഥാന പോലിസ് മേധാവി ലോക്നാഥ് ബെഹ്റ എല്ലാ ജില്ലാ പോലിസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി.

ആവര്‍ത്തിച്ച് സമന്‍സും വാറന്‍റും അയച്ചിട്ടും മേല്‍വിലാസം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ മാത്രം തീര്‍പ്പാക്കാന്‍ കഴിയാത്ത പെറ്റിക്കേസുകള്‍ ബന്ധപ്പെട്ട പബ്ലിക് പ്രോസിക്യൂട്ടര്‍/അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടര്‍ എന്നിവരുടെ അഭിപ്രായമാരാഞ്ഞ ശേഷം കോടതിയില്‍ അപേക്ഷ നല്‍കി പിന്‍വലിക്കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ച സാഹചര്യത്തിലാണ് നടപടി.

Next Story

RELATED STORIES

Share it