Kerala

പോലിസ് മഴക്കോട്ട് പിപിഇ കിറ്റായി മാറ്റും; ഭാരം കുറഞ്ഞ ഫെയ്‌സ് ഷീല്‍ഡുകള്‍ ലഭ്യമാക്കി

ഗാര്‍ഹിക പീഡനം തടയാന്‍ ജില്ലകളില്‍ പ്രത്യേക സെന്ററുകള്‍ പ്രവര്‍ത്തനം തുടങ്ങി. 340 പരാതികള്‍ ഇതുവരെ ലഭിച്ചു. 254 എണ്ണത്തില്‍ കൗണ്‍സിലിങിലൂടെ പരിഹാരം കണ്ടെത്തി.

പോലിസ് മഴക്കോട്ട് പിപിഇ കിറ്റായി മാറ്റും; ഭാരം കുറഞ്ഞ ഫെയ്‌സ് ഷീല്‍ഡുകള്‍ ലഭ്യമാക്കി
X

തിരുവനന്തപുരം: പോലിസിന്റെ പ്രവര്‍ത്തനക്രമത്തില്‍ മാറ്റം വരുത്തി സര്‍ക്കാര്‍. രാപ്പകല്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കണം. അതിനായുള്ള പ്രധാന ചുവടുവെയ്പ്പാണ് മാറ്റമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭാരം കുറഞ്ഞതും പുതുമയാര്‍ന്നതുമായ 2000 ഫെയ്‌സ് ഷീല്‍ഡുകള്‍ ലഭ്യമാക്കി. മഴക്കോട്ട് പിപിഇ കിറ്റായി രൂപാന്തരപ്പെടുത്താനുള്ള പദ്ധതി ആവിഷ്‌കരിച്ചു. ശരീരം മൂടുന്ന മഴക്കോട്ട് കഴുകി ഉപയോഗിക്കാവുന്നതാണ്. മഴയില്‍ നിന്നും വൈറസില്‍ നിന്നും ഒരേപോലെ സംരക്ഷണമാണ് ലക്ഷ്യം.

ഗാര്‍ഹിക പീഡനം തടയാന്‍ ജില്ലകളില്‍ പ്രത്യേക സെന്ററുകള്‍ പ്രവര്‍ത്തനം തുടങ്ങി. 340 പരാതികള്‍ ഇതുവരെ ലഭിച്ചു. 254 എണ്ണത്തില്‍ കൗണ്‍സിലിങിലൂടെ പരിഹാരം കണ്ടെത്തി. റെയില്‍പാളത്തിലൂടെയുള്ള യാത്ര പാടില്ല. തീവണ്ടികള്‍ അപ്രതീക്ഷിതമായി കടന്നുവരാം. മറ്റ് സംസ്ഥാനങ്ങളില്‍ ഉണ്ടായ അപകടങ്ങള്‍ക്ക് ഇവിടേയും സാധ്യതയുണ്ട്. ബസുകളിലും ഓട്ടോകളിലും അനുവദിച്ചതിലധികം പേര്‍ യാത്ര ചെയ്യുന്നു. മാസ്‌കില്ലാതെയും യാത്ര. ഇത് തടയാന്‍ ഇടപെടും. കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി. തൊഴിലുമായി ബന്ധപ്പെട്ട് വിദേശത്ത് പോകേണ്ടവര്‍ക്കായി പ്രത്യേക പോര്‍ട്ടല്‍ തുറക്കും.

മാസ്‌ക് ധരിക്കാത്ത 4047 സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 100 പേര്‍ക്ക് എതിരെ ക്വാറന്റൈന്‍ ലംഘിച്ചതിന് കേസെടുത്തു. ലോക്ക്ഡൗണില്‍ അടഞ്ഞ സ്ഥാപനങ്ങള്‍ കെഎസ്ഇബിക്ക് വലിയ ബില്‍ ഒരമിച്ച് നല്‍കേണ്ട സ്ഥിതിയിലാണ്. ഫിക്‌സഡ് ചാര്‍ജ്ജ് ഇളവ് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കി.

Next Story

RELATED STORIES

Share it