പോലിസുകാരന്റെ ആത്മഹത്യ: പ്രതികളായ ഏഴു പോലിസുകാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നിരസിച്ചു

പാലക്കാട് എ ആര്‍ ക്യാംപിലെ പോലിസുകാരന്‍ ലക്കിടി സ്വദേശി കുമാറിന്റെ ആത്മഹത്യക്ക് കാരണക്കാരായ പോലിസുകാര്‍ക്കാണ് കോടതി ജാമ്യം നിഷേധിച്ചത്

പോലിസുകാരന്റെ ആത്മഹത്യ: പ്രതികളായ ഏഴു പോലിസുകാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി നിരസിച്ചു

കൊച്ചി: ജാതി പീഡനത്തെ തുടര്‍ന്ന് പോലിസുകാരന്‍ ആത്മഹത്യ ചെയ്ത കേസില്‍ പ്രതികളായ ഏഴ് പോലിസുകാര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിരസിച്ചു .പാലക്കാട് എ ആര്‍ ക്യാംപിലെ പോലിസുകാരന്‍ ലക്കിടി സ്വദേശി കുമാറിന്റെ ആത്മഹത്യക്ക് കാരണക്കാരായ പോലിസുകാര്‍ക്കാണ് കോടതി ജാമ്യം നിഷേധിച്ചത് .കുമാറിന്റെ ആത്മഹത്യാ കുറിപ്പ് കണക്കിലെടുത്താണ് പ്രതികള്‍ക്ക് ജാമ്യം നിരസിച്ചത്. നേരത്തെ കീഴ്‌കോടതിയും ഇവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് പോലിസുകാര്‍ ഹൈക്കോടതിയെ സമീപിച്ചത്

RELATED STORIES

Share it
Top