Kerala

ജുമുഅ പ്രഭാഷണങ്ങള്‍ക്ക് 'നിയന്ത്രണ'യുമായി പോലിസ് നോട്ടിസ്; ഭരണകൂടവും പോലിസും വാദിയെ പ്രതിയാക്കുന്നുവെന്ന് മുസ്‌ലിം ലീഗ്

ഡിജിപിയുടെഉത്തരവുകള്‍ അനുസരിക്കാത്ത എഡിജിപിമാരുള്ള പിണറായി ഭരണത്തില്‍ ഇതും ഇതിലപ്പുറവും സംഭവിച്ചെങ്കിലെ അത്ഭുതമുള്ളൂ. എങ്കിലും ഇത്തരമൊരു നോട്ടിസിന്റെ ആധികാരികതയെ കുറിച്ച് ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിയും നാഴികക്ക് നാല്‍പത് വട്ടം ന്യൂനപക്ഷ സ്‌നേഹം പ്രസംഗിക്കുന്നക്കുന്ന സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്ന് കരീം ചേലേരി ആവശ്യപ്പെട്ടു.

ജുമുഅ പ്രഭാഷണങ്ങള്‍ക്ക് നിയന്ത്രണയുമായി പോലിസ് നോട്ടിസ്; ഭരണകൂടവും പോലിസും വാദിയെ പ്രതിയാക്കുന്നുവെന്ന് മുസ്‌ലിം ലീഗ്
X

കണ്ണൂര്‍: രാജ്യത്ത് പ്രവാചകനിന്ദ ബിജെപി വക്താക്കളും സംഘപരിവാരവും പതിവാക്കിയിരിക്കെ, അതിനെ പ്രതിരോധിക്കേണ്ട ഭരണകൂടവും പോലിസും വാദിയെ പ്രതിയാക്കുന്ന ചെയ്തിയുമായി മുന്നോട്ട് വന്നിരിക്കുകയാണെന്നും പിണറായിയുടെ ഭരണത്തില്‍ നീര്‍ക്കോലിയും ഫണം വിടര്‍ത്തുകയാണെന്നും മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടരി അഡ്വ.അബ്ദുല്‍ കരീം ചേലേരി.

മുണ്ടുടുത്ത മോദിയെന്ന പേരുദോഷമുള്ള കേരള മുഖ്യമന്ത്രിയുടെ ജില്ലയായ കണ്ണൂരിലെ മയ്യില്‍ പോലിസ് മയ്യില്‍ പഞ്ചായത്തിലെ ഏതാനും പള്ളികളില്‍ കമ്മറ്റി ഭാരവാഹികള്‍ക്ക് പോലിസ് നല്‍കിയ നോട്ടീസില്‍' പ്രവാചകനിന്ദ നടന്നതായി പറയപ്പെടുന്ന സംഭവത്തോടനുബന്ധിച്ച് രാജ്യത്ത് നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യത്തില്‍ താങ്കളുടെ കമ്മറ്റിയുടെ കീഴിലുള്ള പള്ളികളില്‍ വെള്ളിയാഴ്ച ജുമാ നിസ്‌കാരത്തിന് ശേഷം നടത്തി വരുന്ന മത പ്രഭാഷണത്തില്‍ നിലവിലുള്ള സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്നതോ വര്‍ഗ്ഗീയ വിദ്വേഷം ഉണ്ടാക്കുന്നതോ ആയ പ്രഭാഷണങ്ങള്‍ നടത്താന്‍ പാടില്ലാത്തതാണെന്നും അങ്ങനെ സംഭവിച്ചതായി വിവരം ലഭിക്കുന്ന പക്ഷം ബന്ധപ്പെട്ട വ്യക്തിയുടെ പേരില്‍ ഉചിതമായ നിയമ നടപടി സ്വീകരിക്കുന്നതാണെന്നും ഭീഷണിപ്പെടുത്തിയിരിക്കുകയാണ്.

മയ്യില്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫിസറായ ഇന്‍സ്‌പെക്ടര്‍ ഓഫ് പോലിസ് ഒപ്പ് വെച്ച നോട്ടിസാണ് പള്ളി കമ്മറ്റി സെക്രട്ടരിമാര്‍ക്ക് നല്‍കിയിട്ടുള്ളത്. ഇത് സംബന്ധമായി ജില്ലാ പോലിസ് മേധാവിയുമായും എസിപിയുമായും സംസാരിച്ചപ്പോള്‍ പോലിസിന്റെ ഉന്നതതലങ്ങളില്‍ നിന്ന് അത്തരമൊരു നിര്‍ദ്ദേശംനല്‍കിയിട്ടില്ലെന്നാണ് അറിഞ്ഞത്. ഇത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

ഡിജിപിയുടെഉത്തരവുകള്‍ അനുസരിക്കാത്ത എഡിജിപിമാരുള്ള പിണറായി ഭരണത്തില്‍ ഇതും ഇതിലപ്പുറവും സംഭവിച്ചെങ്കിലെ അത്ഭുതമുള്ളൂ. എങ്കിലും ഇത്തരമൊരു നോട്ടിസിന്റെ ആധികാരികതയെ കുറിച്ച് ആഭ്യന്തര വകുപ്പ് കയ്യാളുന്ന മുഖ്യമന്ത്രിയും നാഴികക്ക് നാല്‍പത് വട്ടം ന്യൂനപക്ഷ സ്‌നേഹം പ്രസംഗിക്കുന്നക്കുന്ന സിപിഎമ്മും നിലപാട് വ്യക്തമാക്കണമെന്ന് കരീം ചേലേരി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it