Kerala

പോലിസ് ലാത്തിച്ചാര്‍ജ്: സിപിഎമ്മിനെതിരേ ശക്തമായി പ്രതിഷേധിക്കാന്‍ സിപിഐ തയ്യാറാവണമെന്ന് മുല്ലപ്പള്ളി

സ്വന്തം പാര്‍ട്ടിയിലെ എംഎല്‍എയുടെ കൈ ഒടിച്ചിട്ടും ജില്ലാ സെക്രട്ടറിയുടെ തലയടിച്ച് പൊട്ടിച്ചിട്ടും സിപിഐ സംസ്ഥാന നേതൃത്വം മൗനം തുടരുന്നത് വിചിത്രമാണ്. സിപിഎമ്മും മുഖ്യമന്ത്രിയും സിപിഐയെ വിലകുറച്ച് കാണിക്കുന്ന നിലപാടാണ് എപ്പോഴും സ്വീകരിച്ചിട്ടുള്ളത്.

പോലിസ് ലാത്തിച്ചാര്‍ജ്: സിപിഎമ്മിനെതിരേ ശക്തമായി പ്രതിഷേധിക്കാന്‍ സിപിഐ തയ്യാറാവണമെന്ന് മുല്ലപ്പള്ളി
X

തിരുവനന്തപുരം: എംഎല്‍എ ഉള്‍പ്പടെയുള്ള നേതാക്കളെ പോലിസ് തല്ലിച്ചതച്ചിട്ടും നിശബ്ദത പാലിക്കുന്ന രാഷ്ട്രീയസമീപനം ഉപേക്ഷിച്ച് ശക്തമായി പ്രതിഷേധിക്കാന്‍ സിപിഐ തയ്യാറാവണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഒരു എംഎല്‍എയെ പോലിസിനെ ഉപയോഗിച്ച് കായികമായി കൈകാര്യം ചെയ്യുന്നത് ജനാധിപത്യസംവിധാനത്തിന് ചേര്‍ന്നതല്ല. സിപിഎമ്മും സിപിഐയും തമ്മില്‍ എറണാകുളത്ത് നിലനില്‍ക്കുന്ന വിഭാഗീയതയാണ് പ്രശ്‌നങ്ങള്‍ക്ക് ആധാരം. സ്വന്തം പാര്‍ട്ടിയിലെ എംഎല്‍എയുടെ കൈ ഒടിച്ചിട്ടും ജില്ലാ സെക്രട്ടറിയുടെ തലയടിച്ച് പൊട്ടിച്ചിട്ടും സിപിഐ സംസ്ഥാന നേതൃത്വം മൗനം തുടരുന്നത് വിചിത്രമാണ്. സിപിഎമ്മും മുഖ്യമന്ത്രിയും സിപിഐയെ വിലകുറച്ച് കാണിക്കുന്ന നിലപാടാണ് എപ്പോഴും സ്വീകരിച്ചിട്ടുള്ളത്. ഈ അപമാനം എത്രകാലം ഇങ്ങനെ സഹിക്കാന്‍ സാധിക്കുമെന്ന് സിപിഐ ചിന്തിക്കണമെന്ന് മുല്ലപ്പള്ളി വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

ആഭ്യന്തരവകുപ്പ് സമ്പൂര്‍ണപരാജയമാണെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു. പോലിസിനെ കയറൂരിവിട്ടിരിക്കുകയാണ്. പോലിസ് രാജാണ് കേരളത്തില്‍. ഇതൊരിക്കലും അംഗീകരിക്കാനാവില്ല. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ അന്നുമുതല്‍ സിപിഐയ്ക്കു ലഭിക്കുന്നത് അവഹേളനം മാത്രമാണ്. സി അച്യുതമേനോന്‍, എം എന്‍ ഗോവിന്ദന്‍നായര്‍, പി കെ വാസുദേവന്‍നായര്‍, വെളിയം ഭാര്‍ഗവന്‍, സി കെ ചന്ദ്രപ്പന്‍ തുടങ്ങിയവര്‍ നേതൃത്വം കൊടുത്ത പ്രസ്താനമാണ് സിപിഐ. നെടുങ്കണ്ടത്ത് ഉരുട്ടിക്കൊല ഉണ്ടായപ്പോള്‍ സിപിഐയുടെ ഇടുക്കി ജില്ലാഘടകം ശക്തമായ നിലപാട് എടുത്തെങ്കിലും സംസ്ഥാന നേതൃത്വം അവരെ തള്ളിക്കളയുകയാണ് ചെയ്തത്. സിപിഎം ചെയ്യുന്ന എല്ലാ കൊള്ളരുതായ്മയ്ക്കും സിപിഐ ഒത്താശ ചെയ്യുന്നതെന്ന് മുല്ലപ്പള്ളി ഓര്‍മിപ്പിച്ചു.

Next Story

RELATED STORIES

Share it