Kerala

പോലിസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; 15 ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

15 ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കൊണ്ട് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. പാലക്കാട് എസ്പി ദേബേഷ് കുമാര്‍ ബെഹ്‌റയെ പാലക്കാട് കെഎപി ബറ്റാലിയന്‍ രണ്ടിന്റെ കമാന്‍ഡന്റായി നിയമിച്ചു.

പോലിസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; 15 ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം
X

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാന പോലിസില്‍ വീണ്ടും വന്‍ അഴിച്ചുപണി. 15 ഐപിഎസ് ഉദ്യോഗസ്ഥരെ സ്ഥലംമാറ്റിക്കൊണ്ട് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. പാലക്കാട് എസ്പി ദേബേഷ് കുമാര്‍ ബെഹ്‌റയെ പാലക്കാട് കെഎപി ബറ്റാലിയന്‍ രണ്ടിന്റെ കമാന്‍ഡന്റായി നിയമിച്ചു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പിയായ പി എസ് സാബുവിനെ പാലക്കാട് എസ്പിയായും കാസര്‍കോട് എസ്പി ഡോ. എ ശ്രീനിവാസിനെ കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്പിയായും അടൂര്‍ കെഎപി മൂന്നിന്റെ കമാന്‍ഡന്റ് കെ ജി സൈമണിനെ കൊല്ലം റൂറല്‍ എസ്പിയായും മാറ്റി നിയമിക്കും. സ്‌പെഷ്യല്‍ ബ്രാഞ്ച് സിഐഡിയായ എ അക്ബര്‍ ഇന്റലിജന്‍സ് ഡിഐജിയാവും. കോഴിക്കോട് ഡെപ്യൂട്ടി പോലിസ് കമ്മീഷണര്‍ ജെയിംസ് ജോസഫിനെ കാസര്‍കോട് എസ്പിയായാണ് നിയമിച്ചത്.

ആന്റി ടെററിസ്റ്റ് ഫോഴ്‌സ് എസ്പിയായിരുന്ന എ കെ ജമാലുദ്ദീനാണ് പുതിയ കോഴിക്കോട് ഡിസിപി. കോഴിക്കോട് റൂറല്‍ എസ്പി ജി ജയദേവിനെ പത്തനംതിട്ട എസ്പിയായി മാറ്റി നിയമിച്ചു. എംഎസ്പി കമാന്‍ഡന്റ് യു അബ്്ദുല്‍ കരീം പകരം കോഴിക്കോട് റൂറല്‍ എസ്പിയാവും. ബി അശോകനെ തിരുവനന്തപുരം റൂറല്‍ എസ്പിയായും എ അശോക് കുമാറിനെ പോലിസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ പബ്ലിക് ഗ്രീവന്‍സ് ആന്റ് ലീഗല്‍ അഫയേഴ്‌സ് എഐജിയായും ജെ സുകുമാരപിള്ളയെ സ്‌പെഷ്യല്‍ ബ്രാഞ്ച് സിഐഡി എസ്പിയായും നിയമിച്ചു. തൃശ്ശൂര്‍ എസ്പി എം കെ പുഷ്‌കരനെയും തൃശ്ശൂര്‍ റേഞ്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് സിഐഡി എസ്പി കെ പി വിജയകുമാരനെയും പരസ്പരം മാറ്റിയും നിയമിച്ചിട്ടുണ്ട്. ടി നാരായണനെ പോലിസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ എഐജിയായും കെഎപി അഞ്ചാം ബറ്റാലിയന്‍ കമാന്‍ഡന്റ് കാര്‍ത്തികേയന്‍ ഗോകുല്‍ചന്ദ്രനെ അടൂര്‍ കെഎപി മൂന്നാം ബറ്റാലിയന്‍ കമാന്‍ഡന്റായുമാണ് പുതിയ നിയമനം.

Next Story

RELATED STORIES

Share it