Kerala

കൊല്ലത്ത് പോലിസ് ഉദ്യോഗസ്ഥന്‍ സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍

ഹെഡ് കോണ്‍സ്റ്റബിളായ സ്റ്റാലിന്‍ ഇന്നലെ രാത്രി ജിഡി ഡ്യൂട്ടിയിലായിരുന്നു.

കൊല്ലത്ത് പോലിസ് ഉദ്യോഗസ്ഥന്‍ സ്റ്റേഷനില്‍ തൂങ്ങിമരിച്ച നിലയില്‍
X

കൊല്ലം: ഏഴുകോണ്‍ പോലിസ് സ്‌റ്റേഷനില്‍ ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുണ്ടറ പടപ്പക്കര സ്വദേശി സ്റ്റാലിനെയാണ് സ്‌റ്റേഷനിലെ ജനറേറ്റര്‍ റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹെഡ് കോണ്‍സ്റ്റബിളായ സ്റ്റാലിന്‍ ഇന്നലെ രാത്രി ജിഡി ഡ്യൂട്ടിയിലായിരുന്നു.

രാവിലെ കൂടെ ഡ്യൂട്ടിയിലുണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ സ്റ്റാലിനെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ജനറേറ്റര്‍ റൂമില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

Next Story

RELATED STORIES

Share it