Kerala

വിവാദ യൂട്യൂബ് വീഡിയോയിൽ ശ്രീലേഖ ഐപിഎസിനെതിരേ പോലിസിന് പരാതി

നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസര്‍ സുനി വേറെയും നടിമാരെ ആക്രമിച്ചിരുന്നുവെന്ന് അറിഞ്ഞിട്ടും സുനിക്കെതിരേ നിയമനടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.

വിവാദ യൂട്യൂബ് വീഡിയോയിൽ ശ്രീലേഖ ഐപിഎസിനെതിരേ പോലിസിന് പരാതി
X

തൃശൂർ: വിവാദ യൂട്യൂബ് വീഡിയോയുടെ പേരിൽ ആര്‍ ശ്രീലേഖ ഐപിഎസിനെതിരേ പരാതി. സസ്നേഹം ശ്രീലേഖ എന്ന യൂട്യൂബ് ചാനലിലൂടെ കഴിഞ്ഞ ദിവസം ശ്രീലേഖ പുറത്തു വിട്ട വീഡിയോയിലെ പരാമര്‍ശങ്ങൾക്കാണ് പരാതിക്ക് കാരണം.

നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസര്‍ സുനി വേറെയും നടിമാരെ ആക്രമിച്ചിരുന്നുവെന്ന് അറിഞ്ഞിട്ടും സുനിക്കെതിരേ നിയമനടപടി സ്വീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. പ്രഫ. കുസുമം ജോസഫാണ് ശ്രീലേഖയ്ക്ക് എതിരേ തൃശൂർ റൂറൽ എസ്പിക്ക് പരാതി നൽകിയത്. പൾസൾ സുനിക്കെതിരേ കൃത്യമായി നടപടി എടുത്തിരുന്നെങ്കിൽ വീണ്ടും കുറ്റകൃത്യങ്ങൾ ആവർത്തിക്കില്ലായിരുന്നുവെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

സംഭവത്തിൽ മുൻ ജയിൽ മേധാവി കൂടിയായ ശ്രീലേഖ ഐപിഎസ് കുറ്റവാളിയെ സംരക്ഷിക്കുകയായിരുന്നുവെന്നും പരാതിയിൽ ആരോപിക്കുന്നുണ്ട്. ശ്രീലേഖ നടത്തിയ വെളിപ്പെടുത്തലിൻ്റെ അടിസ്ഥാനത്തിൽ പൾസര്‍ സുനിക്കെതിരേ പുതിയ കേസെടുക്കണമെന്നും പരാതിക്കാരി ആവശ്യപ്പെടുന്നു.

Next Story

RELATED STORIES

Share it