വീടാക്രമണത്തില്‍ പ്രതിഷേധം; ഫാഷിസ്റ്റ് വിരുദ്ധ കൂട്ടായ്മയ്‌ക്കെതിരേ കേസ്
കോഴിക്കോട്ട് സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ കൂട്ടായ്മയില്‍ പങ്കെടുത്ത 9 പേരെ പ്രതിചേര്‍ത്താണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇക്കഴിഞ്ഞ മാസം 22നാണു അപര്‍ണയുടെ വീടിന് നേരെ കല്ലേറുണ്ടായത്.
കോഴിക്കോട്: ശബരിമല വിഷയത്തില്‍ യുവതി പ്രവേശനത്തെ അനുകൂലിച്ച് വാര്‍ത്താസമ്മേളനം നടത്തിയ അപര്‍ണശിവകാമിയുടെ വീടിനു നേരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഫാഷിസ്റ്റ് വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചവര്‍ക്കെതിരേ പോലിസ് കേസെടുത്തു. കോഴിക്കോട്ട് സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ കൂട്ടായ്മയില്‍ പങ്കെടുത്ത 9 പേരെ പ്രതിചേര്‍ത്താണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇക്കഴിഞ്ഞ മാസം 22നാണു അപര്‍ണയുടെ വീടിന് നേരെ കല്ലേറുണ്ടായത്.
തൊട്ടടുത്ത ദിവസം ആക്രമണത്തില്‍ പ്രതിഷേധിച്ച് ഫാഷിസ്റ്റ് വിരുദ്ധ കൂട്ടായ്മ കിഡ്‌സണ്‍ കോര്‍ണറില്‍ നിന്നാരംഭിച്ച് മൊഫ്യൂസില്‍ ബസ് സ്റ്റാന്റിലേക്ക് ജാഥ നടത്തി. ഈ സംഭവത്തിലാണ് കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയെന്നു കാണിച്ച് പ്രകടനത്തില്‍ പങ്കെടുത്ത സുല്‍ഫത്ത്, അംബിക, വിജി, എം കെ ജസീല, അപര്‍ണ ശിവകാമി, പി ടി ഹരിദാസ്, ശ്രീകുമാര്‍, രജീഷ് കൊല്ലക്കണ്ടി, എം വി കരുണാകരന്‍ എന്നിവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.
നേരത്തേ കണ്ണൂര്‍ ചെറുകുന്നിലെ രേഷ്മ നിഷാന്ത് ഉള്‍പ്പെടെയുള്ള സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തുമെന്നും കലാപമുണ്ടാക്കാന്‍ ഉദ്ദേശമില്ലാത്തതിനാല്‍ തല്‍ക്കാലം മാറിനില്‍ക്കുകയാണെന്നും വാര്‍ത്താസമ്മേളനം വിളിച്ച് അറിയിച്ചപ്പോള്‍ അപര്‍ണയുടെ നേതൃത്വത്തില്‍ സഹായം ചെയ്തിരുന്നു. ഇതിനു രണ്ടു ദിവസങ്ങള്‍ക്കു ശേഷമാണ് അപര്‍ണ ശിവകാമിയുടെ വീടിനു നേരെ ആക്രമണമുണ്ടായത്.
RELATED STORIES
നിയമസഭയിലെ കൈയാങ്കളി: ഭരണ-പ്രതിപക്ഷ കക്ഷികള്‍ ജനാധിപത്യത്തെ...
15 March 2023 2:54 PM GMTഞെളിയന്‍പറമ്പ്: എസ് ഡിപിഐ ജില്ലാ കലക്ടര്‍ക്ക് ഹരജി നല്കി
15 March 2023 10:16 AM GMTഒരേ ഗ്രൂപ്പില്‍ ഉംറ ചെയ്യാനെത്തിയ മലയാളി വനിതകള്‍ നാട്ടിലേക്ക്...
15 March 2023 8:30 AM GMTഡോക്ടര്‍മാര്‍ക്കെതിരായ ഗണേഷ് കുമാര്‍ എംഎല്‍എയുടെ കലാപ ആഹ്വാനം...
15 March 2023 5:43 AM GMTമധ്യപ്രദേശില്‍ എട്ടുവയസുകാരന് 60 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍...
15 March 2023 5:19 AM GMTകണ്ണൂരില്‍ വീണ്ടും സ്വര്‍ണവേട്ട; കാസര്‍കോട് സ്വദേശികളില്‍ നിന്ന്...
14 March 2023 7:58 AM GMT