ശബരിമല ദര്‍ശനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ പോലിസ് തിരിച്ചയച്ചു
ഇന്ന് പുലര്‍ച്ചെ നാലോടെയാണ് രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി അന്നിവരടങ്ങുന്ന സംഘം ശബരിമലയിലെത്തിയത്. ഏഴുപേരടങ്ങുന്ന ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സംഘം ശബരിമല ദര്‍ശനത്തിനെത്തുമെന്നും സുരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പോലിസിന് കത്ത് നല്‍കിയിരുന്നു.
കോട്ടയം: സ്ത്രീ വേഷം മാറ്റണമെന്ന പോലിസിന്റെ ആവശ്യം നിരാകരിച്ചതിനെ തുടര്‍ന്ന്ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിനെത്തിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ തിരിച്ചയച്ചു. ഇതേത്തുടര്‍ന്ന് നാലംഗസംഘം ദര്‍ശനം നടത്താനാവാതെ മടങ്ങി. ഇന്ന് പുലര്‍ച്ചെ നാലോടെയാണ് രഞ്ജു, അനന്യ, അവന്തിക, തൃപ്തി ഷെട്ടി അന്നിവരടങ്ങുന്ന സംഘം ശബരിമലയിലെത്തിയത്. ഏഴുപേരടങ്ങുന്ന ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് സംഘം ശബരിമല ദര്‍ശനത്തിനെത്തുമെന്നും സുരക്ഷ നല്‍കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പോലിസിന് കത്ത് നല്‍കിയിരുന്നു.
ഇതേ തുടര്‍ന്ന് ഇവരെ സമീപിച്ച പോലിസ് സ്ത്രീ വേഷത്തില്‍ ശബരിമലയിലെത്തുന്നത് സംഘര്‍ഷത്തിനിടയാക്കുമെന്നു പറഞ്ഞ് പിന്തിരിപ്പിക്കുകയായിരുന്നു. എന്നാല്‍, വേഷം മാറ്റാന്‍ ഇവര്‍ തയ്യാറല്ലെന്നായിരുന്നു സംഘത്തിന്റെ മറുപടി. അതേസമയം, ദര്‍ശനത്തിനെത്തിയ തങ്ങളെ പോലീസ് മാനസികമായി പീഡിപ്പിച്ചെന്നു ട്രാന്‍സ് ജെന്‍ഡേഴ്‌സ് ആരോപിച്ചു.
പോലിസ് മോശമായി പെരുമാറിയെന്നും വേഷം മാറാന്‍ തയ്യാറായിട്ടും അനുമതി നല്‍കിയില്ലെന്നും സംഘാംഗമായ അനന്യ മാധ്യമങ്ങളോടു പറഞ്ഞു. ഇതേ തുടര്‍ന്ന് എരുമേലി പൊലീസ് തങ്ങളെ ബന്ധപ്പെടുകയായിരുന്നെന്ന് ട്രാന്‍സ്!ജെന്‍ഡേഴ്!സ് പറഞ്ഞു. സ്ത്രീ വേഷം അണിഞ്ഞ് ശബരിമലയിലേക്ക് പോകുന്നത് പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് പൊലീസ് ഇവരെ അറിയിച്ചു. എന്നാല്‍, വേഷം മാറ്റാന്‍ ഇവര്‍ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് ഇവരെ കോട്ടയത്തേക്ക് തിരിച്ചയക്കുകയായിരുന്നെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, എരുമേലിയില്‍ തടഞ്ഞതിനെ തുടര്‍ന്ന് തിരിച്ചുപോയ സംഘം കോട്ടയം എസ്പി ഹരിശങ്കറുമായി ചര്‍ച്ച നടത്തി. നിയമോപദേശം തേടിയ ശേഷം മാത്രമേ സംഘത്തെ ശബരിമലയിലേക്കു പോവാന്‍ സുരക്ഷ നല്‍കാനാവൂവെന്നായിരുന്നു പോലിസിന്റെ വാദം.
RELATED STORIES
രാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില്‍ കോണ്‍ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMTഭൂനിയമ ഭേദഗതി ഓര്‍ഡിനന്‍സ്; ഇടുക്കിയില്‍ ഏപ്രില്‍ മൂന്നിന് എല്‍ഡിഎഫ്...
25 March 2023 11:39 AM GMTമോദിയെ പുകഴ്ത്തിയ വി മുരളീധരന് നേരെ വിദ്യാര്‍ഥികളുടെ കൂകിവിളി
25 March 2023 11:34 AM GMTനടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT