വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് കടന്ന് കളഞ്ഞ യുവാവ് പോലിസ് പിടിയില്‍
പാലക്കാട് സ്വദേശിയായി യുവതിയുടെ പരാതിയെ തുടര്‍ന്ന് ഫോര്‍ട്ട്‌കൊച്ചി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് തൊടുപുഴ സ്വദേശി ആഷിക്ക് (30)അറസ്റ്റിലായത്.കൊച്ചി ഡിസിപി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതി പോലിസ് വലയിലായത്
കൊച്ചി:വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച് കടന്ന് കളഞ്ഞ കേസില്‍ യുവാവിനെ ഫോര്‍ട്ട്‌കൊച്ചി പോലിസ് അറസ്റ്റ് ചെയ്തു.പാലക്കാട് സ്വദേശിയായി യുവതിയുടെ പരാതിയെ തുടര്‍ന്ന് ഫോര്‍ട്ട്‌കൊച്ചി പോലിസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് തൊടുപുഴ സ്വദേശി ആഷിക്ക് (30)അറസ്റ്റിലായത്.കൊച്ചി ഡിസിപി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതി പോലിസ് വലയിലായത്.
വിവാഹം കഴിക്കാമെന്ന് ഉറപ്പ് നല്‍കിയ പ്രതി പരാതിക്കാരിയായ യുവതിയോടൊപ്പം ഫോര്‍ട്ട്‌കൊച്ചിയിലെ ഒരു ഹോംസ്റ്റേയില്‍ താമസിച്ച് വരികയായിരുന്നു.തുടര്‍ന്ന് യുവതിയുടെ എടിഎം കാര്‍ഡ്,രണ്ട് പവന്‍ മാല,അറുപതിനായിരം രൂപ എന്നിവ തട്ടിയെടുത്ത പ്രതി ചില സുഹൃത്തുക്കളേയും യുവതിയേയും കൂട്ടി എറണാകുളം മറൈന്‍ ഡ്രൈവില്‍ വരികയും പിന്നീട് ഇവിടെ നിന്ന് കടന്ന് കളയുകയുമായിരുന്നു.
പിന്നീട് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഫോര്‍ട്ട്‌കൊച്ചി ഇന്‍സ്‌പെക്ടര്‍ ജി പി മനുരാജ്,എസ്‌ഐ സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ തൊടുപുഴയിലെ വാടക വീട്ടില്‍ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
RELATED STORIES
നഗരത്തിലെ രാത്രികാല സുരക്ഷ ഉറപ്പുവരുത്തുക; കണ്ണൂരില് നാളെ എസ് ഡിപിഐ...
8 Jun 2023 12:23 PM GMTവിവാഹം കഴിഞ്ഞ് മൂന്നാംദിവസം കാറപകടത്തില് പരിക്കേറ്റ യുവാവ് മരിച്ചു
5 Jun 2023 8:15 AM GMTകണ്ണൂരില് ട്രെയിനിന് തീയിട്ടത് ബംഗാള് സ്വദേശിയെന്ന് സൂചന;...
1 Jun 2023 1:27 PM GMTകണ്ണൂരില് ബസില് നഗ്നതാ പ്രദര്ശനം; ഒളിവിലായിരുന്ന പ്രതി പിടിയില്‍
1 Jun 2023 8:35 AM GMTട്രെയിന് തീപ്പിടിത്തം: അന്വേഷണം നടക്കട്ടെ, ഒരു നിഗമനത്തിലും...
1 Jun 2023 4:03 AM GMTകണ്ണൂരില് ട്രെയിന് കത്തനശിച്ച സംഭവം: തൊട്ടുമുമ്പുള്ള സിസിടിവി ദൃശ്യം ...
1 Jun 2023 3:57 AM GMT