Kerala

കഞ്ചാവുമായി രണ്ടു പേര്‍ എക്‌സൈസിന്റെ പിടിയില്‍

വൈറ്റിലയില്‍ നിന്ന് 400 ഗ്രാം കഞ്ചാവുമായി മലപ്പുറം,പെരുന്തല്‍മണ്ണ, കൊളത്തൂര്‍ പുതുവാകുത്ത് വീട്ടില്‍ മുഹമ്മദ് സഫീറിനേയും ഇളം കുളം,ചന്ദ്രോദയം ക്ഷേത്രത്തിന് സമീപത്തുനിന്ന് 100 ഗ്രാം കഞ്ചാവുമായി ആലപ്പുഴ,ചേര്‍ത്തല,കുത്തിയതോട്,എഴുപുന്ന സൗത്ത് ദേശത്ത് കുന്നേല്‍ വീട്ടില്‍ കെ എസ് ഷിജു എന്നിവരെയാണ് അറസ്റ്റു ചെയ്തത്

കഞ്ചാവുമായി രണ്ടു പേര്‍ എക്‌സൈസിന്റെ പിടിയില്‍
X

കൊച്ചി: എക്‌സൈസിന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡില്‍ വൈറ്റിലയില്‍ കഞ്ചാവുമായി രണ്ടു യുവാക്കള്‍ പിടിയില്‍.എറണാകുളം എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിന്റ നേതൃത്വത്തില്‍ ഇന്ന് നടത്തിയ റെയ്ഡില്‍ വൈറ്റിലയില്‍ നിന്ന് 400 ഗ്രാം കഞ്ചാവുമായി മലപ്പുറം,പെരുന്തല്‍മണ്ണ, കൊളത്തൂര്‍ പുതുവാകുത്ത് വീട്ടില്‍ മുഹമ്മദ് സഫീറിനേയും ഇളം കുളം,ചന്ദ്രോദയം ക്ഷേത്രത്തിന് സമീപത്തുനിന്ന് 100 ഗ്രാം കഞ്ചാവുമായി ആലപ്പുഴ,ചേര്‍ത്തല,കുത്തിയതോട്,എഴുപുന്ന സൗത്ത് ദേശത്ത് കുന്നേല്‍ വീട്ടില്‍ കെ എസ് ഷിജു എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

ഇവര്‍ സ്വന്തമായി വലിക്കുവാനും ബാക്കിയുള്ള കഞ്ചാവ് വില്‍ക്കുകയുമാണ് ചെയ്യുന്നതെന്ന് എക്‌സൈസ് സി ഐ അന്‍വര്‍ സാദത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.ഒരു ചെറു പൊതിക്ക് 500 രൂപയാണ് വില.മദ്യം കിട്ടാത്ത സാഹചര്യത്തില്‍ കുറച്ച് ദിവസമായി കഞ്ചാവിന് നല്ല ഡിമാന്റാണെന്ന് ചോദ്യം ചെയ്യലില്‍ പ്രതികള്‍ പറഞ്ഞതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.യുവാക്കളാണ് ആവശ്യക്കാര്‍.ആവശ്യക്കാര്‍ക്ക് ഇവര്‍ കഞ്ചാവ് എത്തിച്ചു കൊടുക്കുകയാണ് പതിവ്.കൊവിഡ് യാത്ര നിയന്ത്രണമുണ്ടായിട്ടും അതെല്ലാം അതിജീവിച്ചാണ് ഇവര്‍ കഞ്ചാവ് വില്‍പന നടത്തിയിരുന്നത്.

ആവശ്യക്കാരെന്ന വ്യാജേനേ വിളിച്ച് വരുത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. പി ഒ രാം പ്രസാദ്, Ceso സിഇഎസ്ഒ സിദ്ധാര്‍ഥ്,ദീപു തോമസ്, ജെയിംസ്, വി ജോ പി ജോര്‍ജ്,ഡ്രൈവര്‍ സുരേഷ് എന്നിവരും പ്രതികളെ പിടികൂടാന്‍ നേതൃത്വം നല്‍കി.സി ഐയുടെ ആന്റി നര്‍ക്കോട്ടിക്ക് സ്‌പെഷ്യല്‍ ടാക്‌സ് ഫോഴ്‌സിലെ സിഇഎസ്ഒ സിദ്ധാര്‍ഥ് ,ദീപു തോമസ് എന്നിവരുടെ രഹസ്യ വിവരശേഖരണത്തിനെ തുടര്‍ന്നാണ് പ്രതികളെ കുടുക്കാനായതെന്നും എക്‌സൈസ് സംഘം വ്യക്തമാക്കി.

Next Story

RELATED STORIES

Share it