യുവാക്കളെ കുത്തിയ കേസില്‍ അറസ്റ്റ്
പോലിസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ മല്‍പ്പിടുത്തത്തിലൂടെയാണ് കീഴടക്കിയത്. ആറ്റിങ്ങല്‍ അവനവഞ്ചേരിസ്വദേശിയും സൈനികനുമായ അരുണ്‍, മിഥുന്‍, എന്നിവര്‍ക്കാണ് ഞായറാഴ്ച രാത്രി 10 മണിയോടെ കുത്തേറ്റത്.
ആറ്റിങ്ങല്‍: യുവാക്കളെ കുത്തിയ കേസില്‍ മൂന്നുപേരെ ആറ്റിങ്ങല്‍ പോലിസ് അറസ്റ്റ് ചെയ്തു. കൊല്ലം ഈസ്റ്റ് ആശ്രാമം ലക്ഷ്മണനഗര്‍ ശോഭനമന്ദിരത്തില്‍ പിവിഷ്ണു (മൊട്ട 28), ആറ്റിങ്ങല്‍ വെള്ളൂര്‍ക്കോണം ആഞ്ജനേയം വീട്ടില്‍ പിആദര്‍ശ് (പപ്പു25), കിഴുവിലം കാട്ടുംപുറം ഉത്രാടം നിവാസില്‍ വിഅജിത്ത് (30) എന്നിവരാണ് അറസ്റ്റിലായത്. പോലിസിനെ ആക്രമിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരെ മല്‍പ്പിടുത്തത്തിലൂടെയാണ് കീഴടക്കിയത്. ആറ്റിങ്ങല്‍ അവനവഞ്ചേരിസ്വദേശിയും സൈനികനുമായ അരുണ്‍, മിഥുന്‍, എന്നിവര്‍ക്കാണ് ഞായറാഴ്ച രാത്രി 10 മണിയോടെ കുത്തേറ്റത്. അരുണും മിഥുനും മറ്റൊരു സുഹൃത്തായ വിവേകുമൊത്ത് കടയില്‍ നിന്ന് വെള്ളം കുടിച്ചുകൊണ്ടിരിക്കെ, കാറില്‍ ഇവിടെയെത്തിയ ആദര്‍ശും അജിത്തും സിഗരറ്റ് കത്തിക്കാന്‍ തീ ആവശ്യപ്പെട്ടു. തീയില്ലെന്ന് പറഞ്ഞപ്പോള്‍ ഇരുവരും പ്രകോപിതരായി. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷം നടക്കുന്നതിനിടെ വിഷ്ണു കാറില്‍ നിന്നിറങ്ങിവന്ന് അരുണിനെയും മിഥുനെയും കുത്തുകയായിരുന്നു. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതികള്‍ പാറക്കടവിലെ വീട്ടിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലിസ് പിടികൂടുകയായിരുന്നു. അറസ്റ്റിലായ വിഷ്ണു കൊല്ലത്ത് ഒരു കൊലപാതകശ്രമക്കേസിലുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണെന്ന് പോലിസ് പറഞ്ഞു. മറ്റൊരുകേസില്‍ പോലിസിനെ ആക്രമിച്ചശേഷം ഒളിവില്‍ കഴിയുകയായിരുന്നു ഇയാളെന്നും പോലിസ് പറഞ്ഞു.
RELATED STORIES
സവര്ക്കര് ദൈവമെന്ന് ഉദ്ധവ് താക്കറെ; അദ്ദേഹത്തോടുള്ള അനാദരവ്...
27 March 2023 5:05 AM GMTഅദാനിയുടെ പേര് പറയുമ്പോള് എന്തിനീ വെപ്രാളം; മോദിയെ വെല്ലുവിളിച്ച്...
26 March 2023 8:44 AM GMTസുപ്രിംകോടതിക്കെതിരായ പരാമര്ശം; ഉവൈസിക്കെതിരായ നടപടി അലഹബാദ്...
26 March 2023 8:07 AM GMTരാഹുലിനെതിരായ നടപടി: നാളെ രാജ്ഘട്ടില് കോണ്ഗ്രസിന്റെ കൂട്ടസത്യാഗ്രഹം
25 March 2023 1:00 PM GMT'മാപ്പ് പറയാന് ഞാന് സവര്ക്കര് അല്ല'; അദാനിയുടെ കമ്പനികളില് 20000...
25 March 2023 9:03 AM GMTകര്ണാടകയില് കോണ്ഗ്രസിന്റെ ആദ്യ സ്ഥാനാര്ഥി പട്ടികയായി; ഖാര്ഗെയുടെ...
25 March 2023 5:11 AM GMT