Kerala

യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദിച്ച ഡിസിസി സെക്രട്ടറിക്കെതിരെ നടപടിയെടുക്കാതെ പോലിസ്(വീഡിയോ)

ബാ​റ്റ് കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു വീ​ഴ്ത്തു​ക​യും കാ​ലു കൊ​ണ്ട് തു​ട​ര്‍​ച്ച​യാ​യി ച​വി​ട്ടു​ക​യും ചെ​യ്യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു. മ​ര്‍​ദ​ന​മേ​റ്റ ജ​യ​ന്‍ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

യൂത്ത് കോണ്‍ഗ്രസ് നേതാവിനെ മര്‍ദിച്ച ഡിസിസി സെക്രട്ടറിക്കെതിരെ നടപടിയെടുക്കാതെ പോലിസ്(വീഡിയോ)
X


തിരുവനന്തപുരം: മാരായമുട്ടത്ത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ മര്‍ദിച്ച ഡിസിസി സെക്രട്ടറിക്കെതിരെ നടപടിയില്ലെന്ന് പരാതി. യൂത്ത് കോണ്‍ഗ്രസ് പെരുങ്കടവിള മണ്ഡലം പ്രസിഡന്റ് മാരായമുട്ടം ജയനെ ഡിസിസി ജനറല്‍ സെക്രട്ടറി മാരായമുട്ടം സുരേഷും സുഹൃത്തും ചേര്‍ന്നാണ് ക്രൂരമായി മര്‍ദിച്ചത്.

ബാ​റ്റ് കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു വീ​ഴ്ത്തു​ക​യും കാ​ലു കൊ​ണ്ട് തു​ട​ര്‍​ച്ച​യാ​യി ച​വി​ട്ടു​ക​യും ചെ​യ്യു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു. മ​ര്‍​ദ​ന​മേ​റ്റ ജ​യ​ന്‍ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ജയനെ മര്‍ദിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടും പോലിസ് പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്നാണ് പരാതി. സുരേഷിന്റെ ബന്ധുവിനെതിരെ പരാതി നല്‍കിയതിനെ തുടര്‍ന്നുണ്ടായ മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് വിശദീകരണം.സു​രേ​ഷി​ന്‍റെ സ​ഹോ​ദ​ര​ന്‍ ബാ​ങ്ക് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന മു​ന്‍ ഭ​ര​ണ​സ​മി​തി​ക്ക് നേ​രെ ഉ​യ​ര്‍​ന്ന അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ളെ കു​റി​ച്ച് ജ​യ​ന്‍ വി​ജി​ല​ന്‍​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​താ​ണ് പ്ര​കോ​പ​ന​ത്തി​ന് കാ​ര​ണം.

തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം നടക്കുന്നത്. മാരായമുട്ടം സഹകരണ ബാങ്കിലെത്തിയ ജയനെ ബൈക്കിലെത്തിയ സുരേഷും സുഹൃത്തും ചേര്‍ന്ന് ബാറ്റ് ഉപയോഗിച്ച് അടിച്ച് വീഴ്ത്തുകയായിരുന്നു. രാഷ്ട്രീയ സ്വാധീനം കാരണം പോലിസ് പ്രതികളെ അറസ്റ്റ് ചെയ്യുന്നില്ലെന്ന് മര്‍ദനമേറ്റ ജയന്റെ ബന്ധുക്കള്‍ ആരോപിച്ചു. ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സു​രേ​ഷ് ഒളി​വി​ലാ​ണെ​ന്നാ​ണ് പോ​ലിസ് പ​റ​യു​ന്ന​ത്.

അതേസമയം, ജയനെ മര്‍ദ്ദിച്ച സംഭവത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി മാരായമുട്ടം സുരേഷിനെ പാര്‍ട്ടിയില്‍ നിന്നും അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ.എ ഷാനവാസ് ഖാനെ ചുമതലപ്പെടുത്തി.

Next Story

RELATED STORIES

Share it