Kerala

പോലിസുകാര്‍ അപമര്യാദയായി പെരുമാറിയാല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി: ഡിജിപി

പാല്‍ വിതരണക്കാര്‍, മരുന്നും മല്‍സ്യവും കൊണ്ടുപോവുന്ന വാഹനങ്ങള്‍ എന്നിവ തടഞ്ഞതായും ചില സ്ഥലങ്ങളില്‍ പോലിസ് അനാവശ്യമായി ബലം പ്രയോഗിച്ചതായും അപമര്യാദയായി പെരുമാറിയതായും ശ്രദ്ധയില്‍പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.

പോലിസുകാര്‍ അപമര്യാദയായി പെരുമാറിയാല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി: ഡിജിപി
X

തിരുവനന്തപുരം: പരിശോധനയ്ക്കിടെ പോലിസുകാര്‍ പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറിയാല്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരെയും ഉത്തരവാദികളാക്കി കര്‍ശന നടപടിയെടുക്കുമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. അത്തരം സംഭവങ്ങള്‍ ഒരുസ്ഥലത്തും നടക്കുന്നില്ലെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം ഇന്‍സ്‌പെക്ടര്‍മാര്‍ക്കും അതിനു മുകളിലുള്ള ഓഫിസര്‍മാര്‍ക്കുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

പാല്‍ വിതരണക്കാര്‍, മരുന്നും മല്‍സ്യവും കൊണ്ടുപോവുന്ന വാഹനങ്ങള്‍ എന്നിവ തടഞ്ഞതായും ചില സ്ഥലങ്ങളില്‍ പോലിസ് അനാവശ്യമായി ബലം പ്രയോഗിച്ചതായും അപമര്യാദയായി പെരുമാറിയതായും ശ്രദ്ധയില്‍പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം. ബേക്കറിയും മരുന്നുകടകളും പോലിസ് അടപ്പിച്ചതായും റിപോര്‍ട്ടുണ്ടായിരുന്നു.

അടച്ചുപൂട്ടലിന്റെ ഈ ഘട്ടത്തില്‍ പൊതുജനങ്ങളോട് വിനയത്തോടെയും എന്നാല്‍ ദൃഢമായും പെരുമാറേണ്ടത് ഓരോ പോലിസുകാരന്റെയും ഉത്തരവാദിത്തമാണെന്ന് സംസ്ഥാന പോലിസ് മേധാവി ഓര്‍മിപ്പിച്ചു. പോലിസുകാര്‍ ചെയ്ത നല്ലകാര്യങ്ങളും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. മുതിര്‍ന്ന പൗരന്‍മാരെയും പാവപ്പെട്ടവരെയും സഹായിക്കാന്‍ പോലിസ് പരമാവധി ശ്രമിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു.

Next Story

RELATED STORIES

Share it