Kerala

മൊബൈല്‍ ഫോണോ ബാങ്ക് അക്കൗണ്ടോ ഉപയോഗിച്ചില്ല, ഒളിവില്‍ കഴിഞ്ഞിരുന്നത് 25 വര്‍ഷം; പോക്‌സോ കേസ് പ്രതി പിടിയില്‍

മൊബൈല്‍ ഫോണോ ബാങ്ക് അക്കൗണ്ടോ ഉപയോഗിച്ചില്ല, ഒളിവില്‍ കഴിഞ്ഞിരുന്നത് 25 വര്‍ഷം; പോക്‌സോ കേസ് പ്രതി പിടിയില്‍
X

തിരുവനന്തപുരം: പോക്‌സോ കേസില്‍ മതം മാറി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി 25 വര്‍ഷത്തിന് ശേഷം പിടിയില്‍. നിറമണ്‍കര സ്വദേശി മുത്തു കുമാര്‍, സാം എന്ന പേരില്‍ മതം മാറി ചെന്നൈയില്‍ കഴിയുകയായിരുന്നു. ഇതിനിടയിലാണ് പിടിക്കപ്പെട്ടത്. ചെന്നൈയില്‍ പാസ്റ്റര്‍ ആയി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. ഇതിനിടയില്‍ ഇയാള്‍ തമിഴ് നാട്ടില്‍ രണ്ടു വിവാഹം കഴിച്ചു. 2001 ലാണ് മുത്തു കുമാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ക്ലാസ്സില്‍ നിന്ന് വിളിച്ചിറക്കി വീട്ടില്‍ എത്തിച്ച് പീഡിപ്പിച്ചത്. കുട്ടിയുടെ ട്യൂഷന്‍ മാസ്റ്റര്‍ ആയിരുന്നു ഇയാള്‍. ഒളിവിലായിരുന്ന കാലത്ത് മുത്തു കുമാര്‍ സ്വന്തമായി മൊബൈല്‍ ഫോണോ ബാങ്ക് അകൗണ്ടോ ഉപയോഗിച്ചിരുന്നില്ല. പബ്ലിക് ബൂത്തുകള്‍ മാറി മാറി ഉപയോഗിക്കുകയായിരുന്നു പതിവ്. വഞ്ചിയൂര്‍ പോലിസാണ് മുത്തു കുമാറിനെ അറസ്റ്റ് ചെയ്തത്.


Next Story

RELATED STORIES

Share it