Kerala

പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 85.13 ശതമാനം പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി

വിജയശതമാനം കൂടിയ ജില്ല എറണാകുളമാണ്. കഴിഞ്ഞ വര്‍ഷം കോഴിക്കോടായിരുന്നു വിജയശതമാനത്തിൽ മുന്നിൽ. കാസർകോട് ജില്ലയിലാണ് വിജയ ശതമാനം കുറവ്. 114 സ്കൂളുകൾക്ക് 100 ശതമാനം വിജയം നേടാനായി.

പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 85.13 ശതമാനം പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി
X

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്കിടെ സംസ്ഥാനത്തെ പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥാണ് ഫലപ്രഖ്യാപനം നടത്തിയത്. പ്ലസ്ടുവിന് 85.13 ശതമാനമാണ് വിജയം. കഴിഞ്ഞ തവണ 84.33 ശതമാനം ആയിരുന്നു വിജയം.

വിജയശതമാനം കൂടിയ ജില്ല എറണാകുളമാണ്. കഴിഞ്ഞ വര്‍ഷം കോഴിക്കോടായിരുന്നു വിജയശതമാനത്തിൽ മുന്നിൽ. കാസർകോട് ജില്ലയിലാണ് വിജയ ശതമാനം കുറവ്. 114 സ്കൂളുകൾക്ക് 100 ശതമാനം വിജയം നേടാനായി.

3,75,655 വിദ്യാര്‍ഥികളാണ് ഇത്തവണ പ്ലസ്ടു പരീക്ഷയെഴുതിയത്. ഇതില്‍ 3,19,782 പേര്‍ വിജയിച്ചു. 84.33 ആയിരുന്നു 2019-ലെ വിജയശതമാനം. കൊവിഡ് വ്യാപനത്തിന്റെ പശ്ചാതത്തലത്തില്‍ രണ്ടുഘട്ടമായാണ് ഇത്തവണ പരീക്ഷ നടന്നത്.

Next Story

RELATED STORIES

Share it