Kerala

പട്ടത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഫ്‌ളാറ്റില്‍ നിന്നും താഴെവീണ് മരിച്ച നിലയിൽ

കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. കൂട്ടുകാരുടെ മൊഴിയെടുക്കുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും സംഭവത്തില്‍ ദുരൂഹതയുള്ളതായും മ്യൂസിയം പോലിസ് പറഞ്ഞു.

പട്ടത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഫ്‌ളാറ്റില്‍ നിന്നും താഴെവീണ് മരിച്ച നിലയിൽ
X

തിരുവനന്തപുരം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഫ്‌ളാറ്റില്‍ നിന്നും വീണ് മരിച്ചു. ആത്മഹത്യയെന്ന് പോലിസിന്റെ പ്രാഥമിക നിഗമനം. പട്ടത്തെ ഹീര സെന്ററല്‍ നാലാമത്തെ നിലയിലെ ഫ്‌ളാറ്റില്‍ താമസിക്കുന്ന രാജേഷിന്റെ മകനും കേന്ദ്രീയ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥിയുമായ നിരഞ്ജനാണ് മരിച്ചത്. ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെ ആയിരുന്നു സംഭവം.

ഇന്നലെ രാത്രി 11 മണിയോടെ നിരഞ്ജന്‍ ഫ്‌ളാറ്റിലേക്ക് വരുന്നത് കണ്ടിരുന്നതായി സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു. തുടര്‍ന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ വെള്ളം പമ്പ് ചെയ്യാനായി മോട്ടോര്‍ ഓണ്‍ ചെയ്യാനായി സെക്യൂരിറ്റി ജീവനക്കാരന്‍ ഫ്‌ളാറ്റിന്റെ പുറകുവശത്തേക്ക് പോകുമ്പോഴാണ് നിരഞ്ജന്‍ നിലത്തുവീണ് രക്തത്തില്‍ കുളിച്ചു കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ രക്ഷിതാക്കളെ വിവരം അറിയിച്ചു. തുടര്‍ന്ന് പട്ടത്തെ എസ്.യു.ടി ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കുറച്ചു ദിവസമായി നിരഞ്ജന്‍ ടെന്‍ഷനിലായിരുന്നുവെന്ന് പിതാവ് രാജേഷ് പറഞ്ഞു. അലര്‍ജിക്കുള്ള ചികിത്സയിലായിരുന്നു നിരഞ്ജന്‍. മാത്രമല്ല സ്ഥിരമായി ഫ്‌ളാറ്റില്‍ താമസിച്ചാണ് എത്തിയിരുന്നതും. ഇതു സംബന്ധിച്ച് വീട്ടുകാര്‍ വഴക്കൊന്നും പറഞ്ഞിരുന്നില്ല. സ്‌കൂളില്‍ നിന്നും ടൂര്‍ പോകാനുള്ള തയാറെടുപ്പിലായിരുന്നു കുട്ടി. ഇതിനായി വസ്ത്രങ്ങള്‍ വാങ്ങാനായി 4000 രൂപയും വാങ്ങിയാണ് ഇന്നലെ പുറത്തേക്കു പോയത്.

രാത്രി 11 മണിയോടെ മടങ്ങിയെത്തിയ നിരഞ്ജന്‍ ഫ്‌ളാറ്റില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തുവെന്നാണ് പോലിസിന്റെ നിഗമനം. കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. കൂട്ടുകാരുടെ മൊഴിയെടുക്കുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നും സംഭവത്തില്‍ ദുരൂഹതയുള്ളതായും മ്യൂസിയം പോലിസ് പറഞ്ഞു. മാതാപിതാക്കള്‍ ബാങ്ക് മാനേജര്‍മാരാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍കോളേജ് ആശുപത്രിയിലേക്കു മാറ്റി.

Next Story

RELATED STORIES

Share it