Kerala

പി കെ ഫിറോസ് അപകടകാരിയായ ക്രിമിനല്‍; തന്റെ പേരില്‍ പുറത്തുവിട്ട കത്ത് വ്യാജമെന്ന് ജയിംസ് മാത്യു എംഎല്‍എ

പി കെ ഫിറോസ് അപകടകാരിയായ ക്രിമിനലാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു ഫിറോസിന്റെ ലക്ഷ്യമെന്നും ആരോപിച്ച് മുഖ്യമന്ത്രിക്ക് പരാതിയും നിയമസഭാ സ്പീക്കര്‍ക്ക് അവകാശലംഘന നോട്ടീസും നല്‍കിയിട്ടുണ്ട്. ഫിറോസിനെതിരേ മാനനഷ്ടത്തിന് കേസ് നല്‍കുമെന്നും ജയിംസ് മാത്യു വ്യക്തമാക്കി.

പി കെ ഫിറോസ് അപകടകാരിയായ ക്രിമിനല്‍; തന്റെ പേരില്‍ പുറത്തുവിട്ട കത്ത് വ്യാജമെന്ന് ജയിംസ് മാത്യു എംഎല്‍എ
X

തിരുവനന്തപുരം: ഇന്‍ഫര്‍മേഷന്‍ കേരള മിഷനിലെ നിയമനവുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് താനെഴുതിയ കത്തെന്ന പേരില്‍ പുറത്തുവിട്ടത് വ്യാജരേഖയെന്ന് ജയിംസ് മാത്യു എംഎല്‍എ. പി കെ ഫിറോസ് അപകടകാരിയായ ക്രിമിനലാണെന്നും തന്നെ അപകീര്‍ത്തിപ്പെടുത്തുകയായിരുന്നു ഫിറോസിന്റെ ലക്ഷ്യമെന്നും ആരോപിച്ച് മുഖ്യമന്ത്രിക്ക് പരാതിയും നിയമസഭാ സ്പീക്കര്‍ക്ക് അവകാശലംഘന നോട്ടീസും നല്‍കിയിട്ടുണ്ട്. ഫിറോസിനെതിരേ മാനനഷ്ടത്തിന് കേസ് നല്‍കുമെന്നും ജയിംസ് മാത്യു വ്യക്തമാക്കി.

സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണന്‍നായരുടെ ബന്ധു സി എസ് നീലകണ്ഠന് ഇന്‍ഫര്‍മേഷന്‍ കേരള മിഷനില്‍ ഡെപ്യൂട്ടി ഡയറക്ടറായി നിയമിച്ചതിനെതിരേ ജയിംസ് മാത്യു മന്ത്രി എ സി മൊയ്തീന് അയച്ചതെന്ന് അവകാശപ്പെട്ടാണ് ഫിറോസ് കത്ത് പുറത്തുവിട്ടത്. ബന്ധുനിയമന വിവാദത്തില്‍പെട്ട കെ ടി ജലീല്‍ ഈ നിയമനത്തെ മുന്‍നിര്‍ത്തി സിപിഎം സംസ്ഥാന സെക്രട്ടറിയെ ഭീഷണിപ്പെടുത്തുകയായിരുന്നെന്നും ഫിറോസ് ആരോപിച്ചിരുന്നു. ഗുരുതരമായ ആരോപണങ്ങള്‍ നേരിടേണ്ടിവന്നിട്ടും കെ ടി ജലീലിനെ പാര്‍ട്ടി പുറത്താക്കാത്തത് ഇതിനാലാണെന്നായിരുന്നു ഫിറോസിന്റെ വാദം.

അതേസമയം, ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനില്‍ ധനകാര്യ വകുപ്പിന്റെ അനുമതിയില്ലാതെ ഡയറക്ടര്‍ നടത്തിയ നിയമനങ്ങള്‍ ചൂണ്ടിക്കാട്ടി 9 പേജുള്ള കത്താണ് നല്‍കിയതെന്ന് ജയിംസ് മാത്യു പറയുന്നു. ആ കത്തില്‍ ആരുടെയും പേരുണ്ടായിരുന്നില്ല. ഇതിലെ ഒരു പേജിലാണ് ഫിറോസ് കൃത്രിമം നടത്തിയത്. സ്ഥാപനത്തിലെ സംഘടനാ പ്രതിനിധിയെന്ന നിലയിലാണ് മന്ത്രിയുടെ ശ്രദ്ധയില്‍ കാര്യങ്ങള്‍ കൊണ്ടുവന്നത്.തന്റെ കത്തില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി അന്വേഷണം നടത്തുകയാണെന്നും ജയിംസ് മാത്യു പറയുന്നു. എന്നാല്‍, താന്‍ കത്തില്‍ കൃത്രിമം കാട്ടിയിട്ടില്ലെന്ന് പി കെ ഫിറോസ് പ്രതികരിച്ചു. ധൈര്യമുണ്ടെങ്കില്‍ തദ്ദേശവകുപ്പ് മന്ത്രിക്ക് നല്‍കിയ കത്ത് പൂര്‍ണമായി ജയിംസ് മാത്യു പുറത്തുവിടണം. പാര്‍ട്ടി നേതൃത്വത്തിന്റെ സമ്മര്‍ദം മൂലമാണിപ്പോള്‍ ജയിംസ് മാത്യു കത്തിലെ ഉള്ളടക്കം നിഷേധിക്കുന്നതെന്നും പി കെ ഫിറോസ് കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it