Kerala

പൗരത്വ നിയമ ഭേദഗതി: കോടതിയെ സമീപിക്കാൻ ഗവര്‍ണറുടെ അനുമതി വേണ്ടെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്തിന്‍റെ നടപടിയോടുള്ള എതിര്‍പ്പ് ഗവര്‍ണര്‍ രേഖാമൂലം അറിയിച്ചിട്ടില്ല. വാക്കാലുള്ള എതിര്‍പ്പ് മാത്രമാണ് പ്രകടിപ്പിച്ചത്.

പൗരത്വ നിയമ ഭേദഗതി:  കോടതിയെ സമീപിക്കാൻ ഗവര്‍ണറുടെ അനുമതി വേണ്ടെന്ന് മുഖ്യമന്ത്രി
X

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കും മുമ്പ് ഗവര്‍ണറുടെ അനുമതി വാങ്ങേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വിശദീകരിച്ചു. രേഖാമൂലം ഗവര്‍ണര്‍ വിശദീകരണം തേടിയിട്ടില്ല. കേന്ദ്ര സംസ്ഥാന ബന്ധത്തെ ബാധിക്കുന്ന വിഷയമല്ലെന്ന് ഗവർണറെ അറിയിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിട്ടുള്ളത് റൂൾസ് ഓഫ് ബിസിനസ് അനുസരിച്ച് മാത്രമാണ്. പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നതിന് മുമ്പ് ഗവർണറെ മുൻകൂട്ടി അറിയിക്കേണ്ട കാര്യം ചട്ടപ്രകാരം ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന്‍റെ നടപടിയോടുള്ള എതിര്‍പ്പ് ഗവര്‍ണര്‍ രേഖാമൂലം അറിയിച്ചിട്ടില്ല. വാക്കാലുള്ള എതിര്‍പ്പ് മാത്രമാണ് പ്രകടിപ്പിച്ചത്. എന്നാൽ സർക്കാർ രേഖാമൂലം ഗവര്‍ണര്‍ക്ക് മറുപടി നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറ‍ഞ്ഞു.

Next Story

RELATED STORIES

Share it