Kerala

ഗവര്‍ണര്‍ക്കെതിരേ പിണറായിക്ക് മിണ്ടാട്ടമില്ല; ബിജെപിയിതര മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതിയത് വിരോധാഭാസമെന്ന് മുല്ലപ്പള്ളി

പൗരത്വഭേദഗതി നിയമം പാസായശേഷം സിപിഎം ഇതുവരെ ശക്തമായ ഒരു പ്രക്ഷോഭപരിപാടി സംഘടിപ്പിച്ചിട്ടില്ല. അര്‍ധമനസോടെ വഴിപാട് സമരങ്ങള്‍ മാത്രമാണു നടത്തിയത്. ന്യൂനപക്ഷ വോട്ടില്‍ കണ്ണുംനട്ടുള്ള രാഷ്ട്രീയമുതലെടുപ്പിനാണ് സിപിഎം ശ്രമിക്കുന്നത്.

ഗവര്‍ണര്‍ക്കെതിരേ പിണറായിക്ക് മിണ്ടാട്ടമില്ല; ബിജെപിയിതര മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതിയത് വിരോധാഭാസമെന്ന് മുല്ലപ്പള്ളി
X

തിരുവനന്തപുരം: സര്‍ക്കാരിന്റെ തലവനായ ഗവര്‍ണര്‍ സംസ്ഥാന സര്‍ക്കാരിനും സംസ്ഥാനത്തെ ജനങ്ങള്‍ക്കുമെതിരേ പൗരത്വനിയമ ഭേദഗതി വിഷയത്തില്‍ നിരന്തരം വെല്ലുവിളി നടത്തിയിട്ടും ഒരക്ഷരം പോലും പ്രതികരിക്കാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ 11 ബിജെപിയിതര മുഖ്യമന്ത്രിമാര്‍ക്ക് ഇതേ വിഷയത്തില്‍ കത്തെഴുതിയത് തികഞ്ഞ വിരോധാഭാസമാണെ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. പൗരത്വനിയമ ഭേദഗതിക്കെതിരേ അതിശക്തമായി പ്രതികരിച്ച കോണ്‍ഗ്രസ്, കോണ്‍ഗ്രസിതര മുഖ്യമന്ത്രിമാര്‍ക്കാണ് പിണറായി കത്തയച്ചത്. എല്ലാ വിലക്കുകളും മറികടന്ന് തെരുവിലറങ്ങി പ്രതിഷേധിച്ചവരാണ് ഇവര്‍. ശീതികരിക്കപ്പെട്ട മുറിയിലിരുന്ന് കത്തെഴുതുന്ന പിണറായി വിജയന് ഇക്കാര്യത്തില്‍ ആത്മാര്‍ഥത ഉണ്ടെങ്കില്‍ ആദ്യം തെളിയിക്കേണ്ടത് സംസ്ഥാനത്താണ്.

കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലെ ഒരു ഗവര്‍ണറും രാഷ്ട്രീയം കളിച്ചിട്ടില്ല. അതിനെതിരേ ശക്തമായി പ്രതികരിക്കേണ്ട ഉത്തരവാദിത്വം മുഖ്യമന്ത്രിക്കുണ്ട്. എന്നാല്‍ അദ്ദേഹം, കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളെ കണ്ണുംപൂട്ടി നടപ്പാക്കുതില്‍ വ്യാപൃതനാണ്. പൗരത്വ നിയമഭേദഗതിക്കെതിരേ സമരം നടത്തിയ കോണ്‍ഗ്രസ് നേതാക്കളടക്കം നിരവധി പേരെ ജാമ്യമില്ലാ കുറ്റം ചുമത്തി ജയിലിലടച്ചു. സിപിഎമ്മുകാര്‍ കരിനിയമമെന്നു വിശേഷിപ്പിച്ച യുഎപിഎ ചുമത്തി സ്വന്തം പാര്‍ട്ടിക്കാരെ ജയിലിലടച്ചു. സ്വേച്ഛാധിപതികളുടെ ഈഗോ നിരപരാധികളെ തടവിലാക്കുന്നുവെന്നും ചരിത്രം പരിശോധിച്ചാല്‍ എല്ലാ സ്വേച്ഛാധിപതികളുടെയും അന്ത്യം ദയനീയമാണെന്നുമുള്ള ജയിലില്‍ കഴിയുന്ന അലന്റെ അമ്മ സബിത ശേഖറിന്റെ വാക്കുകള്‍ മുഖ്യമന്ത്രി ഓര്‍ക്കണമെന്നും മുല്ലപ്പള്ളി പറഞ്ഞു.

പൗരത്വഭേദഗതി നിയമം പാസായശേഷം സിപിഎം ഇതുവരെ ശക്തമായ ഒരു പ്രക്ഷോഭപരിപാടി സംഘടിപ്പിച്ചിട്ടില്ല. അര്‍ധമനസോടെ വഴിപാട് സമരങ്ങള്‍ മാത്രമാണു നടത്തിയത്. ന്യൂനപക്ഷ വോട്ടില്‍ കണ്ണുംനട്ടുള്ള രാഷ്ട്രീയമുതലെടുപ്പിനാണ് സിപിഎം ശ്രമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കുമെതിരേ ഒരക്ഷരംപോലും മിണ്ടാത്ത മുഖ്യമന്ത്രി, സിപിഐയെയും മുന്‍മുഖ്യമന്ത്രി അച്യുതമേനോനെയും കിട്ടുന്ന അവസരത്തിലൊക്കെ കൊട്ടുകയാണ്. കോണ്‍ഗ്രസിന്റെ പിന്തുണയോടെ 1970 ജനുവരി ഒന്നിന് ഭൂപരിഷ്‌കരണനിയമം നടപ്പാക്കിയ അച്യുതമേനോനും സിപിഐയും ഭൂപരിഷ്‌കരണം അട്ടിമറിച്ചെന്നാണ് മുഖ്യമന്ത്രി ആക്ഷേപിച്ചത്. സിപിഐ എത്രനാള്‍ ഈ അവഹേളനം കേട്ടുകഴിയുമെന്നും മുല്ലപ്പള്ളി ചോദിച്ചു.

Next Story

RELATED STORIES

Share it