ഇന്ധനവില കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രെട്രോളിയം മന്ത്രിക്ക് കത്തയച്ചു
തിരുവനന്തപുരം: കൊവിഡ്19 മഹാമാരി പടര്‍ന്നുപിടിക്കുന്ന ഈ സമയത്തും പെട്രോള്‍, ഡീസല്‍ വില അടിക്കടി വര്‍ധിപ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നടപടിയില്‍ സംസ്ഥാന സര്‍ക്കാരിനുള്ള പ്രതിഷേധം രേഖപ്പെടുത്തി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്രപ്രധാന് സംസ്ഥാന ഗതാഗത മന്ത്രി എ കെ. ശശീന്ദ്രന്‍ കത്തയച്ചു. തുടര്‍ച്ചയായി ഏഴ് ദിവസങ്ങളായുള്ള വിലവര്‍ധനവ് ഗതാഗതമേഖലയേയും പൊതുജനങ്ങളെയും വളരെയധികം ബുദ്ധിമുട്ടിക്കുന്ന നടപടിയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ലോകത്താകമാനം ക്രൂഡോയിലിന് ഇതുവരെ ഇല്ലാത്ത രീതിയില്‍ ഇന്ധന വില വര്‍ധിപ്പിക്കുന്നത് വിരോധാഭാസമാണെന്ന് മന്ത്രി അറിയിച്ചു. അതോടൊപ്പം തന്നെ ഡിസലിനും പെട്രോളിനും മേലുള്ള എക്‌സൈസ് തീരുവ വലിയ തോതില്‍ വര്‍ധിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി അമ്പരപ്പ് ഉണ്ടാക്കുന്നതാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. ക്രൂഡോയിലിന്റെ വില കുറഞ്ഞതിനനുസരിച്ചു ഇന്ധനവില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും വര്‍ധിപ്പിച്ച എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കുന്നതിനാവശ്യമായ അടിയന്തര നടപടികള്‍ ഉണ്ടാവണമെന്നും മന്ത്രി കത്തിലാവശ്യപ്പെട്ടു.
RELATED STORIES
ഉമൈത്താനകത്ത് പുത്തന്‍വീട്ടില്‍ കുഞ്ഞിക്കാദറിന്റെ...
19 Feb 2024 5:25 PM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് പൗരസമൂഹം സമരസജ്ജരാവുക
12 Feb 2024 10:04 AM GMTഅറിയപ്പെടാത്ത മസ്ജിദ് ധ്വംസനങ്ങള്‍
20 Jan 2024 10:19 AM GMTപുതുവര്‍ഷത്തില്‍ സമാധാനം ആശിച്ച് ലോകം
3 Jan 2024 5:39 AM GMTജാതി സെന്‍സസിനെ ഭയപ്പെടുന്നതാര്?
28 Nov 2023 11:42 AM GMTഇത്തിരി കച്ചവട ചിന്തകള്‍
18 Nov 2023 6:11 AM GMT