Kerala

പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ധിപ്പിച്ചു; 16 ദിവസത്തിനിടെ ഒമ്പതാം തവണ

പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ധിപ്പിച്ചു; 16 ദിവസത്തിനിടെ ഒമ്പതാം തവണ
X

തിരുവനന്തപുരം: ഇന്ധനവില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 25 പൈസയും ഡീസലിന് 14 പൈസയുമാണ് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന് വില 96.76 രൂപയും ഡീസലിന് 93.11 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 98.70 രൂപയും ഡീസലിന് 93.93 രൂപയുമായി.

കോഴിക്കോട് പെട്രോളിന് 97.13 രൂപയും ഡീസലിന് 92.47 രൂപയുമായി. 16 ദിവസത്തിനിടെ ഒമ്പതാം തവണയാണ് ഇന്ധന വില വര്‍ധിപ്പിക്കുന്നത്. രാജ്യവ്യാപകമായി ഇന്ധനവിലവര്‍ധനവിനെതിരേ പ്രതിഷേധങ്ങള്‍ ഉയരുമ്പോഴും പ്രതിദിനം വില കൂട്ടിക്കൊണ്ടിരിക്കുകയാണ് എണ്ണക്കമ്പനികള്‍.

Next Story

RELATED STORIES

Share it