Kerala

പെരിയ ഇരട്ടക്കൊലപാതക കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്ന് ; കൊല്ലപ്പട്ടവരുടെ മാതാപിതാക്കള്‍ വീണ്ടും ഹൈക്കോടതിയില്‍

കേസ് സിബിഐയ്ക്ക് വിട്ടതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ കോടതിയുടെ പരിഗണനയിലാണ്.ഇതിനിടയിലാണ്കുടുംബാംഗങ്ങള്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. വീണ്ടും വാദം കേട്ട് വിധി പറയണം എന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. ഹരജി അടുത്ത ദിവസം പരിഗണിക്കും. സര്‍ക്കാര്‍ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ കേസില്‍ അന്വേഷണം തുടങ്ങാനാകുന്നില്ലെന്ന് സിബിഐ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു

പെരിയ ഇരട്ടക്കൊലപാതക കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്ന് ; കൊല്ലപ്പട്ടവരുടെ മാതാപിതാക്കള്‍ വീണ്ടും ഹൈക്കോടതിയില്‍
X

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസ് മറ്റൊരു ബെഞ്ചിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റേയും കുടുംബാംഗങ്ങള്‍ വീണ്ടും ഹൈക്കോടതിയില്‍. കേസ് സിബിഐയ്ക്ക് വിട്ടതിനെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ കോടതിയുടെ പരിഗണനയിലാണ്.ഇതിനിടയിലാണ്കുടുംബാംഗങ്ങള്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്. വീണ്ടും വാദം കേട്ട് വിധി പറയണം എന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. ഹരജി അടുത്ത ദിവസം പരിഗണിക്കും. സര്‍ക്കാര്‍ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ കേസില്‍ അന്വേഷണം തുടങ്ങാനാകുന്നില്ലെന്ന് സിബിഐ കഴിഞ്ഞ ദിവസം ഹൈക്കോടതിയെ അറിയിച്ചിരുന്നു.

സിപിഎം നേതാവ് പീതാംബരന്‍ അടക്കമുള്ള ഏഴ് പ്രതികളുടെ ജാമ്യ ഹരജി പരിഗണിച്ചപ്പോഴാണ് സിബിഐ ഇക്കാര്യം കോടതിയെ അറിയിച്ചത്. കഴിഞ്ഞ ഒക്ടോബറിലാണ് കേസ് ഹൈക്കോടതി സിബിഐക്ക് കൈമാറിയത്. കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റേയും മാതാപിതാക്കളുടെ ഹരജിയെ തുടര്‍ന്നാണ് കേസിന്റെ അന്വേഷണം ഹൈക്കോടതി സിബി ഐക്ക് വിട്ടത്. 2019 ഓക്ടോബര്‍ 25 ന് കേസ് എറ്റെടുത്ത് സിബിഐ കോടതിയില്‍ റിപോര്‍ട്ട് നല്‍കി. എന്നാല്‍ സര്‍ക്കാര്‍ ഇതിനെതിരെ അപ്പീലുമായി ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചു. സിംഗിള്‍ ബഞ്ച് ഉത്തരവ് നിലവില്‍ ഡിവിഷന്‍ ബഞ്ച് സ്റ്റേ ചെയ്തിട്ടില്ലെങ്കിലും അന്തിമ വിധി വന്നിട്ടില്ല.സര്‍ക്കാര്‍ അപ്പീലില്‍ വാദം പൂര്‍ത്തിയാക്കി ഹൈക്കോടതി വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്. ഹൈക്കോടതി അഭിഭാഷകന്‍ ടി അസഫലി മുഖേനയാണ് ഹരജി നല്‍കിയത്.

Next Story

RELATED STORIES

Share it