പെരിയ ഇരട്ടക്കൊലപാതകം: കോണ്‍ഗ്രസ് ഏഴിന് പ്രതിഷേധ സംഗമം സംഘടിപ്പിക്കും
കേസ് അട്ടിമറിക്കാനും വഴിതെറ്റിക്കാനുമുള്ള ശ്രമങ്ങള്‍ സിപിഎമ്മിന്റെ ഭാഗത്തുനിന്നു നടക്കുന്നു. അതിനാല്‍ കേസ് സിബിഐക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി തീരുമാനിക്കണം.
BY SDR3 March 2019 3:32 PM GMT

X
SDR3 March 2019 3:32 PM GMT
തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ കെപിസിസിയുടെ ആഹ്വാന പ്രകാരം 7ന് വൈകീട്ട് പ്രതിഷേധ സംഗമങ്ങള്‍ സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പോലിസിനെ ഉപയോഗിച്ചുള്ള അന്വേഷണത്തില്‍ കോണ്‍ഗ്രസിന് വിശ്വാസമില്ല.
സിബിഐ അല്ലാതെ മറ്റൊരു ഏജന്‍സിയും ഈ കേസ് അന്വേഷിക്കുന്നത് കേരളീയ പൊതുസമൂഹത്തിന് സ്വീകാര്യമല്ല. തുടക്കം മുതലെ കേസ് അട്ടിമറിക്കാനും വഴിതെറ്റിക്കാനുമുള്ള ശ്രമങ്ങള്‍ സിപിഎമ്മിന്റെ ഭാഗത്തുനിന്നു നടക്കുന്നതായി കോണ്‍ഗ്രസിന് ബോധ്യപ്പെട്ടു. അതിനാല്‍ കേസ് സിബിഐക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തരമായി തീരുമാനിക്കണമെന്നും മുല്ലപ്പള്ളി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
Next Story
RELATED STORIES
ശസ്ത്രക്രിയ വേണ്ട; ബിസിസിഐ-എന്‍സിഎ തീരുമാനത്തിനെതിരേ ശ്രേയസ് അയ്യര്‍
23 March 2023 2:39 PM GMTസാംബാ താളത്തില്‍ ഇന്ത്യ വീണു; പരമ്പര നേട്ടവുമായി ഓസിസ്
22 March 2023 6:56 PM GMTവിശാഖപട്ടണത്ത് തിരിച്ചടിച്ച് കംഗാരുക്കള്‍; ഇന്ത്യയ്ക്കെതിരേ 10...
19 March 2023 12:44 PM GMTമുംബൈ ഏകദിനം ഇന്ത്യയ്ക്ക് ജയം; വിമര്‍ശകര്‍ക്ക് മറുപടിയായി രാഹുലിന്റെ...
17 March 2023 5:37 PM GMTസഞ്ജുവില്ല; ഓസിസിനെതിരേ പകരക്കാരനെ വേണ്ടെന്ന് ബിസിസിഐ
14 March 2023 6:06 AM GMTശ്രേയസ്സ് അയ്യര്‍ക്ക് ഐപിഎല്ലും നഷ്ടമായേക്കും
13 March 2023 3:06 PM GMT