- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കണ്ണന്‍ ഗോപിനാഥന്റെ അറസ്റ്റ്: ജനാധിപത്യസമരങ്ങളുടെ നിഴലുകളെ പോലും ബിജെപി ഭയക്കുന്നു- പിഡിപി
ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുള്ള ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് വിദഗ്ധചികില്‍സ ലഭ്യമാക്കാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മനുഷ്യാവകാശലംഘനം നടത്തുകയാണ്.

കോഴിക്കോട്: ജനാധിപത്യസമരങ്ങളുടെ നിഴലുകളെ പോലും ബിജെപി സര്‍ക്കാരുകള്‍ ഭയക്കുന്നതിന്റെ തെളിവാണ് മുന്‍ ഐഎഎസ് ഓഫിസറും സാമൂഹ്യപ്രവര്‍ത്തകനുമായ കണ്ണന്‍ ഗോപിനാഥന്റെ അറസ്റ്റും ചന്ദ്രശേഖര്‍ ആസാദിന്റെ അന്യായ തടവുമെന്ന് പിഡിപി കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു. ജനഹിതം മനസ്സിലാക്കി ഉയര്‍ന്ന ജനാധിപത്യബോധവും സാമൂഹ്യബാധ്യതയും നിര്‍വഹിച്ച ജനനേതാക്കളെ തടങ്കലില്‍ പാര്‍പ്പിച്ചും അടിച്ചമര്‍ത്തിയും ജനാധിപത്യസമരങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാമെന്നത് ബിജെപിയുടെ വ്യാമോഹം മാത്രമാണ്.
ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുള്ള ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന് വിദഗ്ധചികില്‍സ ലഭ്യമാക്കാതെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ മനുഷ്യാവകാശലംഘനം നടത്തുകയാണ്. ഭരണകൂടത്തിന്റെ സമ്മതത്തോടെ നടത്തുന്ന വംശീയ ഉന്‍മൂലന നീക്കങ്ങള്‍ക്കും പൗരാവകാശനിഷേധങ്ങള്‍ക്കുമെതിരേ അന്താരാഷ്ട്ര എജന്‍സികളുടെ ഇടപെടലുകളുണ്ടാവണമെന്നും പിഡിപി കേന്ദ്രകമ്മിറ്റി അംഗം മുഹമ്മദ് റജീബ് വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















