Kerala

കശ്മീര്‍: ജനാധിപത്യ അവകാശങ്ങളെ തകര്‍ക്കുന്ന നടപടിയെന്നു പിഡിപി

കശ്മീര്‍: ജനാധിപത്യ അവകാശങ്ങളെ തകര്‍ക്കുന്ന നടപടിയെന്നു പിഡിപി
X

കോഴിക്കോട്: കശ്മീരി ജനതയുടെ ജനാധിപത്യ അവകാശങ്ങളെ തകര്‍ക്കുന്ന നടപടിയാണ് കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിയമ ഭേദഗതിയെന്ന് പിഡിപി ആരോപിച്ചു.

കശ്മീരിനെ കുറിച്ച് പാകിസ്താന്‍ നടത്തുന്ന പ്രചരണങ്ങള്‍ ആഗോളസമൂഹം ശ്രദ്ധിക്കുന്ന സാഹചര്യം മോദിസര്‍ക്കാരിന്റെ ഈ പിടിപ്പ്‌കേട് വഴി സൃഷ്ടിക്കുകയാണ്. ഇന്ത്യയുടെ ആഭ്യന്തര കാര്യമായിരുന്ന കാശ്മീര്‍ പ്രശ്‌നത്തെ അന്താരാഷ്ട്രവല്‍കരിച്ച് പ്രശ്‌നം വഷളാക്കാനാണ് ഇത് ഉപകരിക്കുന്നത്. സവിശേഷ സാമൂഹ്യ സാമ്പത്തിക സാഹചര്യങ്ങള്‍ പരിഗണിച്ച് സംസ്ഥാനങ്ങള്‍ക്ക് ഭരണഘടന വ്യവസ്ഥ ചെയ്യുന്ന പ്രതേക പദവികള്‍ റദ്ദ് ചെയ്ത് തങ്ങളുടെ രാഷ്ട്രീയലാഭത്തിനായി കേന്ദ്രസര്‍ക്കാര്‍ ഉപയോഗിക്കുകയാണ്. രാജ്യസ്‌നേഹം എന്നുള്ളത് കേവലം ഭരണകൂടത്തോടുള്ള സ്‌നേഹമല്ലെന്നും കേന്ദ്രഭരണത്തെ വിമര്‍ശിക്കുക വഴി രാജ്യസ്‌നേഹം നഷ്ടപ്പെടുമെന്ന ജനങ്ങളെ കബളിപ്പിക്കുന്ന ബിജെപിയുടെ കുപ്രചരണത്തെ ഫലപ്രദമായി നേരിടാന്‍ പ്രതിപക്ഷത്തിന് കഴിയേണ്ടതുണ്ടെന്നും പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി മഹമ്മദ് റജീബ് പറഞ്ഞു.

Next Story

RELATED STORIES

Share it