Kerala

പി സി ജോര്‍ജിനെ നിയമസഭാ എത്തിക്‌സ് കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കി

ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ പീഡനപരാതി നല്‍കിയ കന്യാസ്ത്രീക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണു നടപടി. ജോര്‍ജിനു പകരം പിറവം എംഎല്‍എ അനൂപ് ജേക്കബിനെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. എ പ്രദീപ്കുമാറാണു സമിതിയുടെ അധ്യക്ഷന്‍. കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തില്‍ ജോര്‍ജിനെതിരായ പരാതി എത്തിക്‌സ് കമ്മിറ്റിയുടെ പരിഗണനയിലാണ്.

പി സി ജോര്‍ജിനെ നിയമസഭാ എത്തിക്‌സ് കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കി
X

തിരുവനന്തപുരം: പൂഞ്ഞാര്‍ എംഎല്‍എ പി സി ജോര്‍ജിനെ നിയമസഭയുടെ എത്തിക്‌സ് കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കി. ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ പീഡനപരാതി നല്‍കിയ കന്യാസ്ത്രീക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയതിനെ തുടര്‍ന്നാണു നടപടി. ജോര്‍ജിനു പകരം പിറവം എംഎല്‍എ അനൂപ് ജേക്കബിനെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. എ പ്രദീപ്കുമാറാണു സമിതിയുടെ അധ്യക്ഷന്‍. കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തില്‍ ജോര്‍ജിനെതിരായ പരാതി എത്തിക്‌സ് കമ്മിറ്റിയുടെ പരിഗണനയിലാണ്.

കന്യാസ്ത്രീയെ അവഹേളിച്ച സംഭവത്തില്‍ സമിതി ജോര്‍ജില്‍നിന്നു തെളിവെടുത്തിരുന്നു. എന്നാല്‍, റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. ഈ കമ്മിറ്റിയില്‍ ജോര്‍ജ് തുടരുന്നതില്‍ നേരത്തെ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. പരാതി പരിഗണിച്ച സമിതി യോഗങ്ങളില്‍ ചട്ടമനുസരിച്ച് ജോര്‍ജ് പങ്കെടുത്തിരുന്നില്ല. അതേസമയം, ഭൂമി കൈയേറ്റം, പരിസ്ഥിതി നിയമലംഘനം തുടങ്ങി ഒട്ടേറെ ആരോപണങ്ങളുയര്‍ന്നിട്ടും പി വി അന്‍വര്‍ എംഎല്‍എയെ നിയമസഭയുടെ പരിസ്ഥിതി സമിതിയില്‍ ഇപ്പോഴും തുടരുകയാണ്.

Next Story

RELATED STORIES

Share it