Kerala

കൊവിഡ് വാര്‍ഡില്‍ ചികില്‍സയിലിരിക്കെ ആത്മഹത്യയ്ക്കു ശ്രമിച്ച രോഗി മരിച്ചു

കെഎച്ച്ആര്‍ഡബ്ല്യുഎസ് ഐസൊലേഷന്‍ മുറിയില്‍ ചികില്‍സയിലായിരുന്ന 72 കാരിയാണ് ജനല്‍കമ്പിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്.

കൊവിഡ് വാര്‍ഡില്‍ ചികില്‍സയിലിരിക്കെ ആത്മഹത്യയ്ക്കു ശ്രമിച്ച രോഗി മരിച്ചു
X

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് കൊവിഡ് വാര്‍ഡില്‍ ചികില്‍സയിലിരിക്കെ ആത്മഹത്യയ്ക്ക് ശ്രമിച്ച രോഗിമരിച്ചു. കെഎച്ച്ആര്‍ഡബ്ല്യുഎസ് ഐസൊലേഷന്‍ മുറിയില്‍ ചികില്‍സയിലായിരുന്ന 72 കാരിയാണ് ജനല്‍കമ്പിയില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചത്. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം.

ഡ്യൂട്ടി നഴ്‌സ് ഭക്ഷണം നല്‍കിയ ശേഷം കഴിച്ചുതീര്‍ന്നോയെന്ന് വീണ്ടും വന്നുനോക്കിയപ്പോഴാണ് ആത്മഹത്യാശ്രമം കണ്ടത്. ഉടന്‍ മറ്റു ജീവനക്കാരെയും കൂട്ടി കെട്ടഴിച്ച് രോഗിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി പത്തോടെ മരിച്ചു. മൃതദേഹം മോര്‍ച്ചറിയില്‍. മാനസികരോഗവിദഗ്ധര്‍ നേരത്തെ തന്നെ രോഗിയെ പരിശോധിച്ച് മാനസികപ്രശ്‌നങ്ങളില്ലെന്ന് സ്ഥിരീകരിച്ചിരുന്നതാണെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

Next Story

RELATED STORIES

Share it