Kerala

ചെറിയ ബോട്ടുകൾക്ക് ഇന്നുമുതൽ കടലിൽ പോകാം

25 എച്ച്പി വരെയുള്ള എഞ്ചിനുകൾ ഉപയോഗിക്കുന്ന വള്ളങ്ങൾക്കും 32 അടിയിൽ താഴെ നീളവുമുള്ള ബോട്ടുകൾക്ക് ആയിരിക്കും ആദ്യഘട്ടത്തിൽ മത്സ്യബന്ധനത്തിന് ഉള്ള അനുമതി നൽകുക

ചെറിയ ബോട്ടുകൾക്ക് ഇന്നുമുതൽ കടലിൽ പോകാം
X

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായിട്ടുള്ള നിയന്ത്രണങ്ങളിൽ നിന്നും മത്സ്യബന്ധന മേഖലയ്ക്ക് ഭാഗികമായി ഇളവുകൾ നൽകുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. ഇന്നുമുതൽ ചെറിയ ബോട്ടുകൾക്ക് കടലിൽ പോകാം. 25 എച്ച്പി വരെയുള്ള എഞ്ചിനുകൾ ഉപയോഗിക്കുന്ന വള്ളങ്ങൾക്കും 32 അടിയിൽ താഴെ നീളവുമുള്ള ബോട്ടുകൾക്ക് ആയിരിക്കും ആദ്യഘട്ടത്തിൽ മത്സ്യബന്ധനത്തിന് ഉള്ള അനുമതി നൽകുക. ഇതോടെ നീണ്ടകര, ശക്തികുളങ്ങര ഹാർബർ പ്രവർത്തനസജ്ജമായി തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

ലേലം ഒഴിവാക്കിയ സാഹചര്യത്തിൽ ഹാർബർ മാനേജ്മെന്‍റെ സൊസൈറ്റികൾ നിശ്ചയിക്കുന്ന അടിസ്ഥാന വിലയിൽ മത്സ്യം തൂക്കി വിൽക്കുന്ന നടപടി തുടരും. മത്സ്യം വാങ്ങാനെത്തുന്ന വാഹനങ്ങൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. കൂടാതെ മത്സ്യബന്ധനത്തിനായി പോകുന്ന ബോട്ടുകൾ ഫിഷറീസ് വകുപ്പിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it