Kerala

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകണമെന്ന് ഇരു മുന്നണികളുംആവശ്യപ്പെട്ടെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്

സുപ്രധാനമായ ഒരു സ്ഥാനത്തിരുന്നിട്ട് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പോകരുതെന്നാണ് തന്റെ വ്യക്തിപരമായ നിലപാടെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകണമെന്ന് ഇരു മുന്നണികളുംആവശ്യപ്പെട്ടെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്
X

കൊച്ചി: ലോക് സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാകണമെന്നാവശ്യപ്പെട്ട് ഇരു മുന്നണികളും തന്നെ സമീപിച്ചിരുന്നുവെന്ന് സുപ്രിം കോടതി റിട്ട.ജസ്റ്റിസ് കുര്യന്‍ ജോസഫ്. താന്‍ മല്‍സരിക്കാനില്ലെന്ന് രണ്ടു കൂട്ടരോടും പറഞ്ഞു.സുപ്രധാനമായ ഒരു സ്ഥാനത്തിരുന്നിട്ട് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ പോകരുതെന്നാണ് തന്റെ വ്യക്തിപരമായ നിലപാടെന്നും ജസ്റ്റിസ് കുര്യന്‍ ജോസഫ് പറഞ്ഞു.ശബരി മലയിലെ യുവതി പ്രവേശന വിഷയത്തില്‍ പുനപരിശോധന ഹരജികള്‍ സുപ്രിം കോടതി പരിഗണിക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ അഭിപ്രായം പറയാന്‍ താനില്ല. ഇപ്പോള്‍ താന്‍ അഭിപ്രായം പറഞ്ഞാല്‍ അതില്‍ പല വ്യാഖ്യാനങ്ങളും വരും അതിനാല്‍ വിധി വന്നതിനു ശേഷം ഇക്കാര്യത്തില്‍ പ്രതികരിക്കാമെന്നും കുര്യന്‍ ജോസഫ് പറഞ്ഞു.

Next Story

RELATED STORIES

Share it