Kerala

സ്ഥാനാര്‍ഥി നിര്‍ണയം: മാണി-ജോസഫ് തര്‍ക്കത്തിന് അയവില്ല; നാളെ എല്ലാത്തിനും തീരുമാനമെന്ന് പി ജെ ജോസഫ്

താന്‍ ശുഭാപ്തി വിശ്വാസക്കാരനാണ്. പല കാര്യങ്ങളും കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച ചെയ്യുന്നൂണ്ടെന്ന് ജോസഫ്.മാണി-ജോസഫ് തര്‍ക്കം മൂന്നു മണ്ഡലങ്ങളില്‍ യുഡിഎഫിനെ ബാധിക്കുമെന്ന് കോണ്‍ഗ്രസ് വിലയിരുത്തല്‍.പ്രശ്‌നം പരിഹരിക്കണമെന്ന് രാഹൂല്‍ ഗാന്ധി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കി

സ്ഥാനാര്‍ഥി നിര്‍ണയം:  മാണി-ജോസഫ് തര്‍ക്കത്തിന് അയവില്ല; നാളെ എല്ലാത്തിനും തീരുമാനമെന്ന് പി ജെ ജോസഫ്
X

കൊച്ചി: കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിലെ സ്ഥാനാര്‍ഥിത്വത്തെച്ചൊല്ലി മാണി-ജോസഫ് തര്‍ക്കത്തിന് അയവില്ല.നാളെ കാര്യത്തില്‍ തീരുമാനമാകുമെന്ന് പി ജെ ജോസഫ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. താന്‍ ശുഭാപ്തി വിശ്വാസക്കാരനാണ്. പല കാര്യങ്ങളും കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച ചെയ്യുന്നൂണ്ട്. എല്ലാ കാര്യങ്ങളിലും നാളെയോടെ തീരുമാനമാകുമെന്നും പി ജെ ജോസഫ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അതേ സമയം ജോസഫ്-മാണി തര്‍ക്കം കേരള കോണ്‍ഗ്രസ് (എം) ലെ ആഭ്യന്തര തര്‍ക്കമാണെങ്കിലും കോട്ടയം, ഇടുക്കി.പത്തനംതിട്ട എന്നീ മണ്ഡലങ്ങളില്‍ യുഡിഎഫിനെ ബാധിക്കുമെന്നാണ് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ ഇവരുടെ തര്‍ക്കം രമ്യമായി പരിഹരിക്കാന്‍ ഇടപെടാന്‍ തന്നെയാണ് കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും തീരുമാനമെന്നാണ് വിവരം. ഈ വിവരം കോണ്‍ഗ്രസ് നേതൃത്വം രാഹുല്‍ ഗാന്ധിയെ ധരിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസിനെ സംബന്ധിച്ച് നിര്‍ണായകമാണ് ഈ തിരഞ്ഞെടുപ്പ്. ഈ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള അനാവശ്യ തര്‍ക്കത്തിന്റെ പേരില്‍ ഒരു സീറ്റു പോലും നഷ്ടപ്പെടാന്‍ ഇടയാക്കരുതെന്നാണ് രാഹുല്‍ ഗാന്ധി കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നോ നാളെയോ തന്നെ വിഷയത്തില്‍ ഇടപെട്ട് പ്രശ്‌നം പരിഹരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുള്ളതെന്നാണ് ലഭിക്കുന്ന വിവരം.

Next Story

RELATED STORIES

Share it