ലോക് സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുമെന്ന പ്രചരണം മോഹന്‍ലാല്‍ ചിരിച്ചു തള്ളിയെന്ന് മേജര്‍ രവി
സ്ഥാനാര്‍ഥിയാകുമെന്ന പ്രചരണം മോഹന്‍ലാല്‍ ചിരിച്ചു തള്ളി.താന്‍ അറിയുന്ന മോഹന്‍ലാല്‍ രാഷ്ട്രീയത്തിലേക്കിറങ്ങില്ല. മോഹന്‍ലാലിന്റെ മനസില്‍ മുഴുവന്‍ സിനിമയാണ്. അഭിനയമാണ് അദ്ദേഹത്തിന് ഇണങ്ങുക

കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി നടന്‍ മോഹന്‍ലാല്‍ തിരുവനന്തപുരത്ത് മല്‍സരിക്കുമെന്ന പ്രചാരണം തള്ളി സംവിധായകനും മോഹന്‍ലാലുമായി അടുത്ത സൗഹൃദം പൂലര്‍ത്തുന്ന വ്യക്തിയുമായ മേജര്‍ രവി. താന്‍ അറിയുന്ന മോഹന്‍ലാല്‍ രാഷ്ട്രീയത്തിലേക്കിറങ്ങില്ലെന്ന് മേജര്‍ രവി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സ്ഥാനാര്‍ഥിയാകുമെന്ന പ്രചരണം സംബന്ധിച്ച് താന്‍ മോഹന്‍ലാലിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം അത് ചിരിച്ചു തള്ളുകയാണ് ചെയ്തത്. ഇത്തരത്തില്‍ ഒരു പ്രചരണം നടക്കുന്നുണ്ടല്ലോയെന്ന് താന്‍ പറഞ്ഞപ്പോള്‍ അതില്‍ നമ്മുക്ക് എന്ത് ചെയ്യാന്‍ കഴിയുമെന്നും പ്രചരണം നടത്തുന്നവര്‍ നടത്തട്ടയെന്നുമായിരുന്നു മോഹന്‍ലാലിന്റെ മറുപടിയെന്നും മേജര്‍ രവി പറഞ്ഞു. മോഹന്‍ലാലിന്റെ മനസില്‍ മുഴുവന്‍ സിനിമയാണ്. അഭിനയമാണ് അദ്ദേഹത്തിന് ഇണങ്ങുക.രാഷ്ട്രീയപ്രവര്‍ത്തകരെ നമ്മള്‍ക്ക് വേറെയും കിട്ടും പക്ഷേ മോഹന്‍ലാലിനെപ്പോലുള്ള നടനെ കിട്ടില്ലെന്നും മേജര്‍ രവി പറഞ്ഞു.
RELATED STORIES
കോഴിക്കോട്ട് വസ്ത്രാലയത്തില്‍ വന്‍ തീപ്പിടിത്തം; കാറുകള്‍ കത്തിനശിച്ചു
1 April 2023 4:08 AM GMTമോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMTയുപി ബുലന്ദ്ഷഹറില്‍ വീട്ടില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്‍ഷം കഠിനതടവും
31 March 2023 11:39 AM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം നേതാവ് ഉള്‍പ്പെടെ...
31 March 2023 11:27 AM GMTമോദി വിരുദ്ധ പോസ്റ്റര്‍: ഗുജറാത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍
31 March 2023 8:20 AM GMT