സീറ്റില്ലാതെ ഇടഞ്ഞു നില്‍ക്കുന്ന കെ വി തോമസിനെ അനുനയിപ്പിക്കാന്‍ ശ്രമം ; തന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്നത് കെ വി തോമസ് ആയിരിക്കുമെന്ന് ഹൈബി ഈഡന്‍
താന്‍ നിര്‍ബന്ധിച്ചു വാങ്ങിയതല്ല സ്ഥാനാര്‍ഥിത്വമെന്ന് വ്യക്തമാക്കുന്ന രീതിയിലായിരുന്നു ഹൈബി ഈഡന്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. താന്‍ സീറ്റ് ആവശ്യപ്പെടില്ലെന്ന് കെ വി തോമസിനോട് പറഞ്ഞിരുന്നുവെന്നും ഹൈബി ഈഡന്‍ പറഞ്ഞു.പ്രഫ കെ വി തോമസുമായി താന്‍ സംസാരിച്ചിരുന്നു.കെ വി തോമസിന്റെ നിര്‍ദേശമനുസരിച്ചായിരിക്കും എറണാകുളത്ത് തന്റെ തിരഞ്ഞെടുപ്പ് പ്രചരണം നടക്കുകയെന്നും ഹൈബി ഈഡന്‍

കൊച്ചി: എറണാകുളത്ത് സീറ്റു നിഷേധിച്ചതിനെ തുടര്‍ന്ന് സിറ്റിംഗ് എംപികൂടിയായ കെ വി തോമസ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പൊട്ടിത്തെറിച്ചതിനു പിന്നാലെ അനുനയ ശ്രമവുമായി കെ വി തോമസിന് പകരമായി എറണാകുളത്ത് സ്ഥാനാര്‍ഥിയാകുന്ന ഹൈബി ഈഡന്‍. എറണാകുളത്ത് തന്റെ തിരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്നത് കെ വി തോമസ് ആയിരിക്കുമെന്ന് ഹൈബി ഈഡന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. താന്‍ നിര്‍ബന്ധിച്ചു വാങ്ങിയതല്ല സ്ഥാനാര്‍ഥിത്വമെന്ന് വ്യക്തമാക്കുന്ന രീതിയിലായിരുന്നു ഹൈബി ഈഡന്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയത്. താന്‍ സീറ്റ് ആവശ്യപ്പെടില്ലെന്ന് കെ വി തോമസിനോട് പറഞ്ഞിരുന്നുവെന്നും ഹൈബി ഈഡന്‍ പറഞ്ഞു.
കോണ്‍ഗ്രസിലെ ഏറ്റവും പക്വമതിയും എറണാകുളത്തിന്റെ വളര്‍ച്ചയക്ക് നിര്‍ണായക പങ്കു വഹിച്ചിട്ടുള്ള വ്യക്തിയുമാണ് കെ വി തോമസ് പ്രഫ കെ വി തോമസുമായി താന്‍ സംസാരിച്ചിരുന്നു.കെ വി തോമസിന്റെ നിര്‍ദേശമനുസരിച്ചായിരിക്കും എറണാകുളത്ത് തന്റെ തിരഞ്ഞെടുപ്പ് പ്രചരണം നടക്കുക.ഈ തിരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ പോരാട്ടമാണ്.എറണാകുളം യുഡിഎഫിന്റെ കോട്ടയാണ്. താന്‍ എന്നല്ല ഏതു സ്ഥാനാര്‍ഥിയാണെങ്കിലും എറണാകുളത്ത് വിജയിക്കും.ഇവിടെ വ്യക്തികള്‍ക്ക് പ്രസക്തിയില്ല. രാഷ്ട്രീയത്തിനാണ് പ്രസക്തി. അതുകൊണ്ടു തന്നെ രാഷ്ട്രീയ പോരാട്ടത്തിനാണ് തങ്ങള്‍ തയാറെടുത്തിരിക്കുന്നത്. കെ വി തോമസ് പരിചയ സമ്പന്നനായ രാഷ്ട്രീയ പ്രവര്‍ത്തകനാണ്. അദ്ദേഹം തങ്ങള്‍ക്കൊപ്പമുണ്ടാകും. അദ്ദേഹത്തിനോട് കൃത്യമായി ആശയ വിനിമയം നടത്തിയില്ലെന്നതാണ് പ്രധാന പരാതി. അദ്ദേഹത്തെ കൂടുതല്‍ വലിയ ഉത്തരവാദിത്വം പാര്‍ടി ഏല്‍പ്പിക്കുമെന്നാണ് താന്‍ വിശ്വസിക്കുന്നത്. അഖിലേന്ത്യ കോണ്‍ഗ്രസ് നേതൃത്വം അതു ചെയ്യുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും ഹൈബി ഈഡന്‍ പറഞ്ഞു.
RELATED STORIES
നിയമസഭയിലെ കൈയാങ്കളി: ഭരണ-പ്രതിപക്ഷ കക്ഷികള്‍ ജനാധിപത്യത്തെ...
15 March 2023 2:54 PM GMTഞെളിയന്‍പറമ്പ്: എസ് ഡിപിഐ ജില്ലാ കലക്ടര്‍ക്ക് ഹരജി നല്കി
15 March 2023 10:16 AM GMTഒരേ ഗ്രൂപ്പില്‍ ഉംറ ചെയ്യാനെത്തിയ മലയാളി വനിതകള്‍ നാട്ടിലേക്ക്...
15 March 2023 8:30 AM GMTഡോക്ടര്‍മാര്‍ക്കെതിരായ ഗണേഷ് കുമാര്‍ എംഎല്‍എയുടെ കലാപ ആഹ്വാനം...
15 March 2023 5:43 AM GMTമധ്യപ്രദേശില്‍ എട്ടുവയസുകാരന് 60 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍...
15 March 2023 5:19 AM GMTകണ്ണൂരില്‍ വീണ്ടും സ്വര്‍ണവേട്ട; കാസര്‍കോട് സ്വദേശികളില്‍ നിന്ന്...
14 March 2023 7:58 AM GMT