തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ഹൈക്കോടതി
ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ത്തുന്നവര്‍ക്കെതിരെ അതാത് പരിസരത്തെ എസ്എച്ച്ഒമാര്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും കോടതി.സംസ്ഥാനത്ത് ഫ്‌ളക്‌സ് നിരോധിച്ച ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഫ്‌ളക്‌സ് സ്ഥാപിച്ചവരില്‍ നിന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പിഴ ഈടാക്കണമെന്നും കോടതി വ്യക്തമാക്കി.

കൊച്ചി: തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികള്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് ഹൈക്കോടതി.ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ത്തുന്നവര്‍ക്കെതിരെ അതാത് പരിസരത്തെ എസ്എച്ച്ഒമാര്‍ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു.സംസ്ഥാനത്ത് ഫ്‌ളക്‌സ് നിരോധിച്ച ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. ഫ്‌ളക്‌സ് സ്ഥാപിച്ചവരില്‍ നിന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പിഴ ഈടാക്കണമെന്നും കോടതി വ്യക്തമാക്കി. പിടിച്ചെടുക്കുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടിയിടാതെ ബന്ധപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് തന്നെ തിരിച്ച് നല്‍കണം. ഇത് പരിസ്ഥിതിക്ക് ദോഷമില്ലാത്ത നിലയില്‍ നശിപ്പിക്കുന്നുവെന്നു ഉറപ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. നടപടികളെടുത്തില്ലെങ്കില്‍ ഉദ്യോഗസ്ഥരും കേസില്‍ ഉത്തരവാദികളാകുമെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.സംസ്ഥാനത്ത് പരിസ്ഥിതിക്ക് ദോഷകരമായ പ്ലാസ്റ്റ്റ്റിക് ഉപയോഗിച്ച് ഫ്‌ളക്‌സുകള്‍ സ്ഥാപിക്കുന്നതിനെതിരെയും മണ്ണില്‍ അലിഞ്ഞു ചേരാത്ത സാമഗ്രികള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കുന്നതും നിരോധിച്ചുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് നിലവിലുണ്ട്.
RELATED STORIES
കോട്ടയം മുണ്ടക്കയത്ത് ഇടിമിന്നലേറ്റ് രണ്ടുപേര്‍ മരിച്ചു
29 March 2023 2:13 PM GMTകെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം: നിന്ദ്യവും...
29 March 2023 11:40 AM GMTഅരിക്കൊമ്പനെ പിടികൂടാന്‍ മയക്കുവെടി; വിയോജിപ്പുമായി ഹൈക്കോടതി
29 March 2023 11:35 AM GMTശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം; യുവതിക്ക്...
29 March 2023 8:25 AM GMTആധാര്‍-പാന്‍ ബന്ധിപ്പിക്കല്‍ സമയപരിധി നീട്ടി
28 March 2023 5:54 PM GMTആണ്‍കുട്ടികളുടെ ചേലാകര്‍മം നിരോധിക്കണം; ഹരജി ഹൈക്കോടതി തള്ളി
28 March 2023 5:49 PM GMT