ലോക് സഭാ തിരഞ്ഞടുപ്പ്; ചാലക്കുടി സീറ്റിനായി കോണ്‍ഗ്രസില്‍ ചരട് വലി മുറുകുന്നു;കേരള കോണ്‍ഗ്രസിന്റെ നിലപാട് തലവേദനയാകും
ചാലക്കുടി സീറ്റ് തിരിച്ചുപിടിക്കാന്‍ യുവാക്കളെ മല്‍സരിപ്പിക്കണമെന്നാവശ്യവുമായി കോണ്‍ഗ്രസിലെ യുവാക്കള്‍. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ കോ-ഓര്‍ഡിനേറ്റര്‍ ടി ജി സുനിലിനെസ്ഥാനാര്‍ഥിയാക്കണമെന്ന് കെഎസ്‌യു മുന്‍ ഭാരവാഹിയുടെ നേതൃത്വത്തില്‍ സോഷ്യല്‍ മീഡിയ പ്രചരണം.

കൊച്ചി: പി സി ചാക്കോ മല്‍സര രംഗത്തുണ്ടാകാന്‍ സാധ്യതയില്ലെന്ന സൂചനയെ തുടര്‍ന്ന് ലോക് സഭാ തിരഞ്ഞെടുപ്പില്‍ ചാലക്കുടി സീറ്റിനായി കോണ്‍ഗ്രസില്‍ ചരട് വലികള്‍ ശക്തമായി.ചാലക്കുടിയോ ഇടുക്കിയോ വേണമെന്ന് കേരള കോണ്‍ഗ്രസിലെ പി ജെ ജോസഫ് ശക്തമായ നിലപാടുമായി നില്‍ക്കുന്നത് കോണ്‍ഗ്രസിനു തലവേദനയാകും. നിലവില്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന് കോട്ടയം സീറ്റ്് നല്‍കാന്‍ കോണ്‍ഗ്രസ് ധാരണയിലെത്തിയിട്ടുണ്ടെങ്കിലും കോട്ടയത്തിനു പുറമേ ചാലക്കുടിയോ ഇടുക്കിയോ വേണമെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് പി ജെ ജോസഫ്്.കോട്ടയം സീറ്റില്‍ കെ എം മാണിയുമായി അടുത്തു നില്‍ക്കുന്നവരോ അതല്ലെങ്കില്‍ മാണി നിര്‍ദേശിക്കുന്നവരോ ആയിരിക്കും സ്ഥാനാര്‍ഥിയാവുക. ഈ സാഹചര്യത്തില്‍ തനിക്കൊപ്പം നില്‍ക്കുന്നവര്‍ക്ക് സീറ്റില്ലാതകുമെന്ന തിരിച്ചറിവിനെ തുടര്‍്ന്നാണ് രണ്ടാമതൊരു സീറ്റുകൂടി ജോസഫിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പ് ആവശ്യപ്പെടുന്നത്.ഇടുക്കി സീറ്റ് കോണ്‍ഗ്രസ് വിട്ടു നല്‍കാന്‍ സാധ്യതയില്ല. ഇവിടെ കഴിഞ്ഞ തവണ മല്‍സരിച്ച് പരാജയപ്പെട്ട യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്് ഡീന്‍ കുര്യാക്കോസ് തന്നെ ഇക്കൂറിയും സ്ഥാനാര്‍ഥിയായേക്കുമെന്നാണ് വിവരം.
കോണ്‍ഗ്രസ് കൈപ്പത്തിചിഹ്നത്തില്‍ മല്‍സരിച്ച സീറ്റുകള്‍ ഘടകകക്ഷികള്‍ക്ക് നല്‍കരുതെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ മറ്റൊരാവശ്യം.അങ്ങനെ വരുമ്പോള്‍ ചാലക്കുടി സീറ്റിനെച്ചൊല്ലി-കോണ്‍ഗ്രസ്-കേരള കോണ്‍ഗ്രസ് തര്‍ക്കം രൂക്ഷമാകാനാണ് സാധ്യത.കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയില്‍ ഇടുക്കിയില്‍ ഡീന്‍ കൂര്യാക്കോസ് മല്‍സരിക്കണമെന്ന് ആവശ്യം ഉയര്‍ന്നു. താന്‍ മല്‍സരിക്കാന്‍ തയാറാണെന്ന് ഡീന്‍ കൂര്യാക്കോസും പറഞ്ഞിരുന്നു. ചാലക്കുടിയില്‍ കഴിഞ്ഞ തവണ ഇന്നസെന്റിനോട് മല്‍സരിച്ച്് പരാജയപ്പെട്ട കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് പി സി ചാക്കോ ഇക്കുറി വീണ്ടും മല്‍സര രംഗത്തുണ്ടാവില്ലെന്നാണ് സൂചന. അതുകൊണ്ടു തന്നെ യൂത്ത് കോണ്‍ഗ്രസ് ഈ സീറ്റിനായി ആവശ്യം ഉന്നയിച്ചിട്ടുണ്ട്.എന്നാല്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളും ചാലക്കുടിയക്കായി രംഗത്തുണ്ട്.ചാലക്കുടി സീറ്റില്‍ യുവാക്കാള്‍ക്ക് പ്രാധാന്യം നല്‍കണമെന്നാവശ്യപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രചരണം നടക്കുന്നുണ്ട്. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ കോ-ഓര്‍ഡിനേറ്റര്‍ ടി ജി സുനിലിനെ യുഡിഎഫ്.സ്ഥാനാര്‍ഥിയായി പരിഗണിക്കണമെന്നാവശ്യവുമായി കെഎസ് യു മുന്‍ ഭാരവാഹിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം യുവാക്കള്‍ രംഗത്തുണ്ട്. കേരളത്തിലെ കോണ്‍ഗ്രസിന് തലമുറമാറ്റം അനിവാര്യമാണെന്നും കണ്ടുപഴകിയ മുഖങ്ങളില്‍ പ്രവര്‍ത്തകര്‍ക്കും വോട്ടര്‍മാര്‍ക്കും വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നുവെന്നും ഇവര്‍ പറയുന്നു.യുവാക്കള്‍ കൂടുതല്‍ സ്ഥാനാര്‍ഥിയാകുന്നത് കോണ്‍ഗ്രസിന് കുടുതല്‍ സീറ്റുകള്‍ നേടി തരുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.തലതൊട്ടപ്പന്മാര്‍ ഇല്ലാത്തവര്‍ക്ക് ഒരിക്കലും ഒന്നുമാവാന്‍ സാധിക്കാത്ത അവസ്ഥയാണ് കോണ്‍ഗ്രസില്‍ ഉള്ളതെന്നും ഇവര്‍ പറയുന്നു.
അതേ സമയം മുന്‍ എംപി കെ പി ധനപാലന്‍,യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ അടക്കമുള്ളവരുടെ പേരുകളും ചാലക്കുടിയില്‍ മല്‍സരിക്കുന്നതിനായി ഉയരുന്നുണ്ട്. പി സി ചാക്കോ തന്നെ വീണ്ടും മല്‍സരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്്. എന്നാല്‍ യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നി്ല്‍ക്കുന്ന ബെന്നി ബഹനാന്‍ സ്ഥാനാര്‍ഥിയാകാന്‍ സാധ്യത കുറവാണ്.തിരഞ്ഞെടുപ്പിന്റെ ഏകോപന ചുമതല യുഡിഎഫ് കണ്‍വീനറിനായതിനാല്‍ ഇതിനു പുറമെ സ്ഥാനാര്‍ഥിയാകുകയെന്നത് അസാധ്യമാണ്.അതു കൊണ്ടു തന്നെ ബാക്കിയുള്ള മൂന്നു പേരില്‍ ആരെങ്കിലും ഒരാളായിരിക്കും കോണ്‍ഗ്രസ് സീറ്റില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചാല്‍ സ്ഥാനാര്‍ഥിയാകുകയെന്നാണ് സുചന.എന്നാല്‍ അവസാന നിമിഷം മറ്റാരെങ്കിലും സ്ഥാനാര്‍ഥിയായി എത്താനുള്ള സാധ്യതയും തള്ളികളയാന്‍ കഴിയില്ല. ജയസാധ്യതയുളള സീറ്റായിട്ടാണ് ചാലക്കുടിയെ കോണ്‍ഗ്രസ് കാണുന്നത്. കഴിഞ്ഞ തവണ പി സി ചാക്കോ അപ്രതീക്ഷിതമായിട്ടായിരുന്നു ഇന്നസെന്റിനോട് പരാജയപ്പെട്ടത്.എല്‍ഡിഎഫിനായി ചാലക്കുടിയില്‍ ഇക്കുറി ആരെ മല്‍സരിപ്പിക്കണമെന്നത് സംബന്ധിച്ച ചര്‍ച്ച സിപിഎമ്മും സജീവമാക്കിയിട്ടുണ്ട്.സിറ്റിംഗ് എംപി ഇന്നസെന്റ് വീണ്ടും മല്‍സരിക്കാനുള്ള സാധ്യത തീരയില്ലാത്ത സഹാചര്യത്തില്‍ പി രാജീവ്, സാജു പോള്‍ അടക്കമുള്ള വരുടെ പേരുകളാണ് സിപിഎമ്മില്‍ സജീവമായി നില്‍ക്കുന്നത്. എസ്എഫ്‌ഐയുടെ പ്രമുഖ നേതാവും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിക്കെതിരേ മല്‍സരിച്ച ജെയ്ക്ക് സി തോമസിന്റെ പേരും ചാലക്കുടിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളുടെ പേരില്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.
RELATED STORIES
ലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT