കടത്തനാട്ടിലെ ആദ്യകാല ഡോക്ടറായ പപ്പു അന്തരിച്ചു
സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന ഇദ്ദേഹം കുന്നുമ്മല്‍ ഗ്രാമപ്പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായിരുന്നു
X
BSR3 Aug 2019 6:55 AM GMT
വടകര: കടത്തനാട്ടി ആദ്യകാല ഡോക്ടര്‍ പപ്പു ഡോക്ടര്‍ എന്ന ഡോ. പത്മനാഭന്‍(98) അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗങ്ങളെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയാണു അന്ത്യം. ഡോക്ടറെന്ന നിലയിലൂം സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്ന ഇദ്ദേഹം കുന്നുമ്മല്‍ ഗ്രാമപ്പഞ്ചായത്തിന്റെ പ്രഥമ പ്രസിഡന്റായിരുന്നു. മൊകേരിയിലാണു ആദ്യകാലത്ത് പ്രാക്റ്റീസ് ചെയ്തിരുന്നത്. പിന്നീട് വടകരയിലും ചികില്‍സ നടത്തി. കുറുമ്പ്രനാട് താലൂക്കിലെ ആദ്യ എംബിബിഎസ് ഡോക്ടറായിരുന്നു. സംസ്‌കാരം ഞായറാഴ്ച കോഴിക്കോട്ടെ വീട്ടില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Next Story