Kerala

പന്തീരാങ്കാവ് യുഎപിഎ കേസ്: താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി; അലന്‍ ഷുഹൈബിന് ചികില്‍സ തുടരാമെന്ന് ഹൈക്കോടതി

താഹ ഫസല്‍ ഉടന്‍ കീഴടങ്ങണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ഇരുവര്‍ക്കും ജാമ്യം അനുവദിച്ച എന്‍ ഐ എ കോടതി വിധിക്കെതിരെ എന്‍ ഐ ഐ നല്‍കിയ അപ്പീല്‍ ഹരജി പരിഗണിച്ചാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.അലന്‍ ഷുഹൈബിന്റെ പ്രായം,പഠനം,ചികില്‍സ എന്നിവ പരിഗണിച്ചാണ് അലന്‍ ഷുഹൈബിന് ജാമ്യത്തില്‍ തുടരാമെന്ന് കോടതി നിര്‍ദേശിച്ചത്

പന്തീരാങ്കാവ് യുഎപിഎ കേസ്: താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി; അലന്‍ ഷുഹൈബിന് ചികില്‍സ തുടരാമെന്ന് ഹൈക്കോടതി
X

കൊച്ചി: പന്തീരാങ്കാവില്‍ മവോവാദി ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തിയ കേസില്‍ ജാമ്യത്തിലായിരുന്ന താഹ ഫസല്‍ ഉടന്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.കേസില്‍ യുഎപിഎ ചുമത്തി അറസ്റ്റു ചെയ്ത താഹ ഫസലിനും അലന്‍ഷുഹൈബിനും ജാമ്യം അനുവദിച്ച എന്‍ ഐ എ കോടതിയുടെ വിധിക്കെതിരെ എന്‍ ഐ ഐ നല്‍കിയ അപ്പീല്‍ ഹരജി പരിഗണിച്ചാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.വിചാരണക്കോടതി മുമ്പാകെ താഹ ഫസല്‍ ഉടന്‍ കീഴടങ്ങണമെന്നും കോടതി നിര്‍ദേശിച്ചു. കേസിന്റെ വിചാരണ ഒരു വര്‍ഷത്തിനകം പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു.അലന്‍ ഷുഹൈബിന്റെ പ്രായം,പഠനം,ചികില്‍സ എന്നിവ പരിഗണിച്ചാണ് ഉടന്‍ ഹാജരാകേണ്ടെന്ന് കോടതി നിര്‍ദേശിച്ചത്.

തെളിവുകള്‍ പരിശോധിക്കാതെയാണ് എന്‍ഐഎ കോടതി പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതെന്നും ഇത് റദ്ദാക്കണമെന്നുമായിരുന്നു എന്‍ ഐ എ സമര്‍പ്പിച്ച അപ്പീല്‍ ഹരജിയിലെ വാദം. അതേസമയം, കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്നുാണ് കുറ്റാരോപിതര്‍ കോടതിയെ അറയിച്ചത്. 2019 നവംബര്‍ ഒന്നിനാണ് മാവോവാദി ബന്ധം ആരോപിച്ച് സിപിഎം പ്രവര്‍ത്തകരും വിദ്യാര്‍ഥികളുമായ അലന്‍ ഷുഹൈബിനെയും താഹ ഫസലിനെയും പന്തീരാങ്കാവ് പോലിസ് അറസ്റ്റ് ചെയ്തത്. പിന്നീട് എന്‍ ഐ എ കേസ് ഏറ്റെടുക്കുകയായിരുന്നു.2020 സെപ്തംബര്‍ 9നാണ് കോടതി കര്‍ശന ഉപാധികളോടെ കൊച്ചിയിലെ എന്‍ ഐ എ കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചത്.

Next Story

RELATED STORIES

Share it