കാസര്‍കോട് പ്രവൃത്തി പരിചയമേളക്കിടെ പന്തല്‍ തകര്‍ന്നുവീണു; മുപ്പതോളം കുട്ടികള്‍ക്കും രണ്ട് അധ്യാപകര്‍ക്കും പരിക്ക്
രണ്ട് അധ്യാപകര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. ഇവരെ മംഗലാപുരത്തെ ആശുപത്രിയിലെത്തിച്ചു.
BY SRF21 Oct 2022 11:58 AM GMT
X
SRF21 Oct 2022 11:58 AM GMT
കാസര്‍കോട്: മഞ്ചേശ്വരം ബേക്കൂരില്‍ പ്രവൃത്തി പരിചയമേളക്കിടെ പന്തല്‍ തകര്‍ന്ന് വീണ് മുപ്പതോളം കുട്ടികള്‍ക്ക് പരിക്ക്. രണ്ട് അധ്യാപകര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് വിവരം. ഇവരെ മംഗലാപുരത്തെ ആശുപത്രിയിലെത്തിച്ചു.
പരിക്കേറ്റ കുട്ടികളെ മംഗല്‍പാടിയിലുള്ള താലൂക്ക് ആശുപത്രിയിലും തൊട്ടടുത്തുള്ള ആശുപത്രിയിലും പ്രവേശിച്ചു. രണ്ട് അധ്യാപകരുടെ തലയ്ക്കാണ് പരിക്കേറ്റത്.
പന്തല്‍ നിര്‍മ്മാണത്തിലെ അപാകതയാണ് തകര്‍ന്നു വീഴാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. ഉച്ചഭക്ഷണത്തിന്റെ സമയം ആയതിനാല്‍ തന്നെ പല കുട്ടികളും ഭക്ഷണശാലയിലായിരുന്നതിനാലാണ് അപകടത്തിന്റെ തോത് കുറഞ്ഞതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
Next Story
RELATED STORIES
തൃശൂരില് വീട്ടില് സ്പിരിറ്റ് ഗോഡൗണ്; കൊലക്കേസ് പ്രതിയായ...
8 Sep 2024 9:25 AM GMTഎഡിജിപി ഒരാളെ കാണുന്നത് സിപിഎമ്മിനെ അലട്ടുന്ന പ്രശ്നമല്ലെന്ന് എം വി...
8 Sep 2024 9:16 AM GMTറിയാദ് എജ്യൂ എക്സ്പോ സപ്തംബര് 13ന്
8 Sep 2024 6:15 AM GMTയാത്രക്കാരിക്ക് ഛര്ദ്ദിക്കാന് ബസ് നിര്ത്തി; കാര് പാഞ്ഞുകയറി ഒരു...
8 Sep 2024 5:39 AM GMTകൊച്ചിയിലെ സിനിമാ കോണ്ക്ലേവ് മാറ്റിയേക്കും
8 Sep 2024 5:01 AM GMTരാഹുല് ഗാന്ധി അമേരിക്കയിലേക്ക്; മൂന്ന് ദിവസത്തെ സന്ദര്ശനത്തിന് ...
8 Sep 2024 3:25 AM GMT