- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗ്രാമസഭാ യോഗത്തിനിടെ പഞ്ചായത്തംഗം കുഴഞ്ഞുവീണ് മരിച്ചു
മലയാറ്റൂര്‍ നിലീശ്വരം പഞ്ചായത്തംഗം മലയാറ്റൂര്‍ തോട്ടുവ പൊയ്യക്കര വീട്ടില്‍ സുരേന്ദ്രന്റെ ഭാര്യയും 11ാം വാര്‍ഡ് മെംബറുമായ മിനി സുരേന്ദ്രന്‍(52) ആണ് മരിച്ചത്
കാലടി: ഗ്രാമസഭാ യോഗത്തിനിടെ സിപിഎം പ്രവര്‍ത്തകയായ പഞ്ചായത്തംഗം കുഴഞ്ഞുവീണ് മരിച്ചു. മലയാറ്റൂര്‍ നിലീശ്വരം പഞ്ചായത്തംഗം മലയാറ്റൂര്‍ തോട്ടുവ പൊയ്യക്കര വീട്ടില്‍ സുരേന്ദ്രന്റെ ഭാര്യയും 11ാം വാര്‍ഡ് മെംബറുമായ മിനി സുരേന്ദ്രന്‍(52) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് നാലോടെ മലയാറ്റൂര്‍ സ്വാശ്രയ കര്‍ഷക വിപണിയില്‍ ഗ്രാമസഭാ യോഗത്തിനിടെയാണ് കുഴഞ്ഞുവീണത്. തുടര്‍ന്ന് മലയാറ്റൂര്‍ സെന്റ് തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചങ്കിലും രക്ഷിക്കാനായില്ല. പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷയായ മിനി സുരേന്ദ്രന്‍ സിപിഎം തോട്ടുവ ബ്രാഞ്ച് അംഗമാണ്.
തേജസ് ന്യൂസ് യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി 2010, 2015 വര്‍ഷങ്ങളില്‍ വിജയിച്ചു. തൊഴിലുറപ്പ് തൊഴിലാളി യൂനിയന്‍ മലയാറ്റൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, ജനാധിപത്യ മഹിളാ അസോസിയേഷന്‍ കാലടി ഏരിയാ കമ്മിറ്റിയംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. മൃതദേഹം രാവിലെ 9 മുതല്‍ 10 വരെ മലയാറ്റൂര്‍ പഞ്ചായത്തില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം ബുധനാഴ്ച 2ന് നിലീശ്വരം എസ് എന്‍ഡിപി ശ്മശാനത്തില്‍ നടക്കും. കൃഷ്ണപ്രസാദ് ഏകമകനാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















