പാനായിക്കുളം സിമി കേസ്: പ്രതിഭാഗം വാദം പൂര്‍ത്തിയായി; എന്‍ ഐ എയുടെ എതിര്‍വാദം അടുത്തമാസം മൂന്നിന്
കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന അഞ്ചു പേര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹരജിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്.ജസ്റ്റിസ് എ എം ഷെഫീഖ്,ജസ്റ്റിസ് അശോക് മേനോന്‍ എന്നിവരുടെ മുമ്പാകെയാണ് വാദം നടക്കുന്നത്

കൊച്ചി: പാനായിക്കുളം സിമി കേസില്‍ പ്രതിഭാഗത്തിന്റെ വാദം പൂര്‍ത്തിയായി. കേസിലെ എന്‍ ഐ എയുടെ എതിര്‍വാദം അടുത്തമാസം മൂന്നിന് നടക്കും. കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന അഞ്ചു പേര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹരജിയാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്.ജസ്റ്റിസ് എ എം ഷെഫീഖ്,ജസ്റ്റിസ് അശോക് മേനോന്‍ എന്നിവരുടെ മുമ്പാകെയാണ് വാദം നടക്കുന്നത്.കേസിലെ ഒന്നും മൂന്നും പ്രതികളായ ഷാദുലി, അന്‍സാര്‍ നദ്‌വി എന്നിവര്‍ക്കായി അഡ്വ. വി ടി രഘുനാഥും രണ്ടാം പ്രതി അബ്ദുള്‍ റാസിഖിനു വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ബി രാമന്‍ പിള്ള,എസ് ഷാനവാസ് എന്നിവരും നാലാം പ്രതി നിസാമുദീനു വേണ്ടി ടി ജി രാജേന്ദ്രനും അഞ്ചാം പ്രതി ഷമ്മാസിനു വേണ്ടി വി എസ് സലിം ഹാജാരായി എന്‍ ഐ എയുക്കു വേണ്ടി അഡ്വ. എം അജയും ഹാജരായി.കേസില്‍ വെറുതെ വിട്ടവര്‍ക്കെതിരെ എന്‍ ഐ എ സമര്‍പ്പിച്ച അപ്പീലും കോടതി പരിഗണിക്കുന്നുണ്ട്
RELATED STORIES
ലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT