Kerala

സഹപാഠിയായ നിയുക്തമന്ത്രിക്ക് ആശംസകളുമായി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍

സഹപാഠിയായ നിയുക്തമന്ത്രിക്ക് ആശംസകളുമായി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍
X

മലപ്പുറം: നിയുക്ത മന്ത്രി പി എ മുഹമ്മദ് റിയാസിന് ആശംസകളുമായി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍. കോഴിക്കോട് ഫാറൂഖ് കോളജില്‍ സഹപാഠിയായ മുഹമ്മദ് റിയാസിന്റെ സ്ഥാനലബ്ധിയില്‍ ഏറെ സന്തോഷമുണ്ടെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് കൂടിയായ മുനവ്വറലി ശിഹാബ് തങ്ങള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇടതുപക്ഷ രാഷ്ട്രീയത്തെ സ്വാംശീകരിച്ചു, മാന്യവും പക്വതയുമുള്ള പൊതുപ്രവര്‍ത്തനം വിദ്യാര്‍ഥി കാലം തൊട്ടേ അനുധാവനം ചെയ്യുന്ന മികച്ച പൊതുപ്രവര്‍ത്തകനാണ് അദ്ദേഹം. നല്ല സംഘാടകനും പ്രതിഭയുടെ മിന്നലാട്ടമുള്ള യുവത്വവുമായ അദ്ദേഹത്തിന് അര്‍ഹിച്ച സ്ഥാനമാണ് ഇപ്പോള്‍ വന്നുചേര്‍ന്നിരിക്കുന്നത്. പ്രതിപക്ഷ ബഹുമാനവും ജനാധിപത്യ മര്യാദയും മുഖമുദ്രയാക്കിയ പ്രിയസുഹൃത്തിന് കര്‍മപദത്തില്‍ പ്രശോഭിക്കാനും ഉയരങ്ങളിലേക്കെത്താനും സാധിക്കട്ടെ എന്നാശംസിക്കുന്നു- മുനവ്വറലി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

Next Story

RELATED STORIES

Share it