Kerala

പത്മരാജന് ജാമ്യം: വ്യക്തമായത് പിണറായിയുടെ ആര്‍എസ്എസ് ദാസ്യം- വിമന്‍ ജസ്റ്റിസ്

വിമന്‍ ജസ്റ്റിസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലംകത്തിച്ച് പ്രതിഷേധിച്ചു.

പത്മരാജന് ജാമ്യം: വ്യക്തമായത് പിണറായിയുടെ ആര്‍എസ്എസ് ദാസ്യം- വിമന്‍ ജസ്റ്റിസ്
X

കോഴിക്കോട്: നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച ബിജെപി നേതാവ് പത്മരാജന് ജാമ്യം കിട്ടാനിടയായത് വ്യക്തമാക്കുന്നത് പിണറായി സര്‍ക്കാരിന്റെ സംഘപരിവാര്‍ ദാസ്യമാണെന്ന് വിമന്‍ ജസ്റ്റിസ് സംസ്ഥാന പ്രസിഡന്റ്് ജബീന ഇര്‍ഷാദ് ആരോപിച്ചു.

ഒരു പിഞ്ചുകുഞ്ഞിനെ വളരെ ക്രൂരമായ പീഡനം നടത്തിയ ബിജെപി നേതാവിനെ രക്ഷപ്പെടുത്താന്‍ കുറ്റപത്രത്തില്‍നിന്ന് പോക്‌സോ പോലും ഒഴിവാക്കുകയായിരുന്നു. പെണ്‍കുട്ടി നല്‍കിയ ആദ്യമൊഴിയുടെ അടിസ്ഥാനത്തില്‍തന്നെ പോക്‌സോ ചുമത്താമെന്നിരിക്കെ തെളിവുകളില്ലെന്ന് പറഞ്ഞ് ക്രൈംബ്രാഞ്ച് പോക്‌സോ ചുമത്താതിരുന്നത് പത്മരാജനെ രക്ഷിക്കാനായിരുന്നു. കേരളത്തിലെ സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും ജീവനും സുരക്ഷയുംകൊണ്ടാണ് പിണറായി സര്‍ക്കാര്‍ ഒത്തുകളിച്ചത്.

ഈ കേസ് ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ വനിതാ ഐപിഎസ് ഓഫിസറുടെ കീഴില്‍ പ്രത്യേക അന്വേഷണസംഘം അന്വേഷിക്കണം. ഇത്തരം പ്രതികള്‍ നാട്ടിലിറങ്ങി നടക്കുന്നത് മുഴുവന്‍ കുഞ്ഞുങ്ങളുടെയും സ്ത്രീകളുടെയും സുരക്ഷയ്ക്ക് ഭീഷണിയാണ്. വരും ദിവസങ്ങളില്‍ വിമന്‍ ജസ്റ്റിസ് ശക്തമായ പ്രതിഷേധമുയര്‍ത്തും. വിമന്‍ ജസ്റ്റിസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ കോലംകത്തിച്ച് പ്രതിഷേധിച്ചു.

Next Story

RELATED STORIES

Share it