Kerala

നിര്‍മാണങ്ങള്‍ പൊളിക്കുന്നത് അവസാന മാര്‍ഗമായിരിക്കണം: ജസ്റ്റിസ് നാരായണക്കുറുപ്പ്

കോടതി ആവശ്യപ്പെട്ട പ്രകാരം പാലാരിവട്ടം പാലത്തിന്റെ ഭാരപരിശോധന ഉടന്‍ നടത്തണമെന്ന് പൊതു ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. ഇരുചക്ര വാഹനങ്ങളും കാറുകള്‍ അടക്കമുള്ള ചെറിയ വാഹനങ്ങളും പാലത്തിലൂടെ കടത്തിവിട്ട് ഗതാഗത കുരുക്ക് കുറയ്ക്കണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഏകകണ്ഠമായി ആവശ്യപ്പെട്ടു

നിര്‍മാണങ്ങള്‍ പൊളിക്കുന്നത് അവസാന മാര്‍ഗമായിരിക്കണം: ജസ്റ്റിസ് നാരായണക്കുറുപ്പ്
X

കൊച്ചി: ഏതെങ്കിലും ഒരു നിര്‍മാണം പൊളിക്കുന്നതിന് താന്‍ എതിരാണെന്നും മറ്റൊരു മാര്‍ഗ്ഗവുമില്ലെങ്കില്‍ മാത്രമേ പൊളിക്കല്‍ നടപ്പാക്കാവൂ എന്നും ജസ്റ്റിസ്. കെ നാരായണക്കുറുപ്പ്. നിര്‍മാണ രംഗത്തെ സംഘടനകള്‍ പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പൊതുജന പങ്കാളിത്തത്തോടെയുള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് എന്തെങ്കിലും തരത്തില്‍ ഭീഷണിയായിട്ടുള്ള നിര്‍മിതികള്‍ ആവശ്യമെങ്കില്‍ പൊളിക്കേണ്ടത് നിര്‍മ്മാണഘട്ടത്തിലാണ്. നിര്‍മ്മാണഘട്ടത്തില്‍ തന്നെ ലംഘനങ്ങള്‍ ഉണ്ടെങ്കില്‍ കണ്ടുപിടിക്കുകയും അപ്പോള്‍ തന്നെ പൊളിച്ചു നീക്കുകയുമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തിന്റെ വികസനത്തിന് നിര്‍മാണ മേഖല വലിയ പങ്കാണ് വഹിക്കുന്നത്. റോഡുകളുടെയോ പാലങ്ങളുടെയോ നിര്‍മാണം മാത്രമല്ല നിര്‍മാണ മേഖലയുടെ ചുമതല. റിയല്‍ എസ്റ്റേറ്റ് മേഖല, വിമാനത്താവളങ്ങളുടെയും തുറമുഖങ്ങളുടെയും നിര്‍മാണം, അടിസ്ഥാനസൗകര്യ വികസനം തുടങ്ങിയവയെല്ലാം നിര്‍മാണ മേഖലയുമായി ബന്ധപ്പെട്ടതാണെന്നും നാരായണക്കുറുപ്പ് ചൂണ്ടിക്കാട്ടി.

നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍ കരാര്‍ നല്‍കുകയും എന്നാല്‍ അതിനായി വകയിരുത്തുന്ന തുക വക മാറ്റുകയും ചെയ്യുന്നത് പലപ്പോഴും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പണിപൂര്‍ത്തിയാക്കിയ ജോലികളുടെ തുക കരാറുകാര്‍ക്ക് നല്‍കുന്നതില്‍ മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.നിര്‍മാണത്തിനായുള്ള അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധന അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തെ സാരമായി ബാധിക്കുന്നുണ്ട്. കെട്ടിടങ്ങളുടെയോ റോഡുകളുടെയോ പാലങ്ങളുടെയോ കേടുപാടുകള്‍ക്ക് കരാറുകാരനില്‍ മാത്രം കുറ്റം ആരോപിക്കുന്നത് ശരിയല്ലെന്നും ജസ്റ്റിസ് നാരായണ കുറുപ്പ് പറഞ്ഞു.ബില്‍ഡേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ സംസ്ഥാന ചെയര്‍മാന്‍ പ്രിന്‍സ് ജോസഫ് അധ്യക്ഷത വഹിച്ചു. കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി, ഗ്രാജുവേറ്റ്‌സ് എഞ്ചിനിയേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് റെജി സക്കറിയ, കേരള ഗവണ്മെന്റ് ഇലക്ട്രിക്കല്‍ കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ വര്‍ക്കിങ്ങ് പ്രസിഡന്റ് ആര്‍ രാധാകൃഷ്ണന്‍ പങ്കെടുത്തു.

കോടതി ആവശ്യപ്പെട്ട പ്രകാരം പാലാരിവട്ടം പാലത്തിന്റെ ഭാരപരിശോധന ഉടന്‍ നടത്തണമെന്ന് പൊതു ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. ഇരുചക്ര വാഹനങ്ങളും കാറുകള്‍ അടക്കമുള്ള ചെറിയ വാഹനങ്ങളും പാലത്തിലൂടെ കടത്തിവിട്ട് ഗതാഗത കുരുക്ക് കുറയ്ക്കണമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഏകകണ്ഠമായി ആവശ്യപ്പെട്ടു.രാജ്യത്ത് അതീവ ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്ന പാലങ്ങളും കേടുപാടുകള്‍ തീര്‍ത്ത് ഗതാഗതയോഗ്യമാക്കാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത ബംഗളൂരു എസ് ടി യു പി കണ്‍സള്‍ട്ടന്‍സ് ഡയറക്ടര്‍ അന്‍പ് തോമസ് സാമുവല്‍ പറഞ്ഞു. പാലാരിവട്ടം പാലത്തിന് അത്ര ഗുരുതരമാ പ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു. പാലാരിവട്ടം പാലത്തെ കുറിച്ചും കേരളത്തിലെ നിര്‍മാണ മേഖല നേരിടുന്ന പ്രതിസന്ധികളെ കുറിച്ചും പി ഡബ്‌ള്യു ഡി മുന്‍ ചീഫ് എഞ്ചിനീയര്‍ കുര്യന്‍ മാത്യു, മുന്‍ ഡെപ്യുട്ടി ചീഫ് എഞ്ചിനീയര്‍ യാക്കൂബ് മോഹന്‍ ജോര്‍ജ്ജ് എന്നിവര്‍ വിശദീകരിച്ചു. സ്ട്രക്ച്ചറല്‍ എഞ്ചിനീയേഴ്സ് അസോസിയേഷന്‍ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ഡോ. അനില്‍ ജോസഫ് മോഡറേറ്ററായിരുന്നു.കെജിസിഎ ജനറല്‍ സെക്രട്ടറി വി ഹരിദാസ്, പി എം ജി എസ് വൈ സി എ വര്‍ക്കിങ്ങ് പ്രസിഡന്റ് സി എല്‍ റഷീദ് പങ്കെടുത്തു. പാലാരിവട്ടം പാലം സന്ദര്‍ശിച്ച വിദഗ്ധര്‍ പാലത്തിന്റെ നിലവിലെ സ്ഥിതിയും വിലയിരുത്തി.

Next Story

RELATED STORIES

Share it